ഇത്താത്തയുടെ ആദ്യ രാത്രിയിൽ ഞാനും മുറിയിൽ സ്ഥാനം പിടിച്ചു; ഇക്കാക്കയുടെ കിളി പോയി; ഷംന കാസിം പറയുന്നു..!!

864

അമൃത ടിവിയിൽ 2004 നടന്ന റിയാലിറ്റി ഷോയിൽ കൂടി എത്തിയ ഷംന എന്നിട്ടും എന്ന ചിത്രത്തിൽ കൂടിയാണ് അഭിനയ ലോകത്തേക്ക് എത്തുന്നത്. എന്നാൽ ആദ്യ ചിത്രം ശ്രദ്ധ നേടിയില്ല. അതോടൊപ്പം ശ്രദ്ധ നേടാത്ത കുറച്ചേറെ ചിത്രങ്ങളുടെ ഭാഗമായി മാറി ഷംന.

എന്നാൽ മലയാളത്തിൽ സ്വീകാര്യത കിട്ടാത്ത ഷംനക്ക് തമിഴിലും തെലുങ്കിലും മികച്ച വേഷങ്ങൾ ലഭിച്ചു. മുനിയാണ്ടി വിളങ്ങിയാൽ മൂൺട്രാമാണ്ട് എന്ന തമിഴ് ചിത്രത്തിൽ നായികയായി ഏറെ ശ്രദ്ധ നേടി. ഇപ്പോഴിതാ ഒരു മാഗസിന് നൽകിയ അഭിമുഖത്തിൽ തന്റെ എട്ട് സീക്രട്ടുകൾ പങ്കുവെച്ചിരിക്കുകയാണ് താരം. താൻ ഒരാളുടെ ആദ്യരാത്രി കുളമാക്കിയിട്ടുണ്ടെന്ന വെളിപ്പെടുത്തലാണ് തന്റെ എട്ട് സീക്രട്ടുകൾ പങ്കുവെയ്ക്കമ്പോൾ താരം വെളിപ്പെടുത്തിയത്.

ജീവിതത്തിൽ നടന്ന രസകരമായ സംഭവങ്ങൾ പറയുന്നതിന് ഇടയിൽ ആണ് കുട്ടിക്കാലത്ത് ഒരാളുടെ ആദ്യ രാത്രി മുടക്കിയ സംഭവം ഷംന വെളിപ്പെടുത്തൽ നടത്തിയത്. ഒരാളുടെ ആദ്യ രാത്രി ഞാൻ കുളമാക്കി. എന്റെ ആദ്യ രാത്രിയും കുളമാക്കും എന്നുള്ള വെല്ലുവിളിയും അവര് നടത്തിയിട്ടുണ്ടെന്ന് ഷംന പറയുന്നു. താരം അതിനെ കുറിച്ച് പറയുന്നത് ഇങ്ങനെയാണ്..

എനിക്ക് നാല് വയസ്സുള്ളപ്പോഴാണ് മൂത്ത ഇത്താത്തയുടെ വിവാഹം. വിവാഹം കഴിഞ്ഞു ആദ്യ ദിനം രാത്രിയായപ്പോൾ ഞാൻ നേരെ ഇത്താത്തയുടെ മുറിയിലെ കട്ടിലിൽ സ്ഥാനം പിടിച്ചു. ഇത് കണ്ടു ഇക്കാക്ക ആകെ കിളി പോയി. ഞാൻപറഞ്ഞു ഇക്കാക്ക കിടന്നോളൂ. ഞാൻ ഇവിടെ സൈഡിൽ ഇത്താത്തയുടെ അടുത്താ കിടക്കുന്നതെന്ന്.

എന്റെ മമ്മി ഓടി വന്നു ഇന്ന് മോള് എന്റെയടുത്ത് കിടക്കാൻപറഞ്ഞു. ഞാൻ പറഞ്ഞു നടക്കൂല ഞാൻ ഇത്താത്തയുടെ അടുത്താ കിടക്കുന്നേ എന്ന്. ബന്ധുക്കൾ എല്ലാം പല മോഹന വാഗ്ദാനങ്ങളുമായി എത്തി എനിക്ക് ഒരു കുലുക്കവുമില്ല. ഒടുവിൽ ഇക്കാക്ക പറഞ്ഞു സാരമില്ല ഇവിടെ കിടന്നോട്ടെ എന്ന്.

ഇനിയാണ് ട്വിസ്റ്റ് ചെറുപ്പത്തിൽ എനിക്ക് ബെഡ്ഡിൽ മൂത്രമൊഴിക്കുന്ന അസുഖമുണ്ടായിരുന്നു. അന്ന് രാത്രി ഞാനവരുടെ ബെഡ്ഡിൽ മൂത്രമൊഴിക്കുകയും ചെയ്തു. ഇക്കാക്ക ഇപ്പോഴും അത് പറഞ്ഞു എന്നെ കളിയാക്കും. ഷംന കാസിം പറയുന്നു.