അമൃതാ ടിവി. സൂപ്പർ ഡാൻസർ എന്ന പരിപാടിയിലൂടെ തുടക്കമിട്ട് 2004 ൽ എന്നിട്ടും എന്ന മലയാളചിത്രത്തിൽ നായികയായി. ഒപ്പം ശ്രദ്ധിക്കപ്പെടാതിരുന്ന ചില ചിത്രങ്ങളിലും അഭിനയിച്ചിരുന്നു. ശ്രീ മഹാലക്ഷ്മി എന്ന തെലുഗു ചിത്രത്തിലാണ് പ്രധാനമായി ശ്രദ്ധിക്കപ്പെട്ട ഒരു വേഷം ചെയ്തത്.
മുനിയാണ്ടി വിളങ്ങിയാൽ മൂൺട്രാമാണ്ട് എന്ന തമിഴ് ചിത്രത്തിൽ നായികയായി അഭിനയിച്ചു. തമിഴിലും തെലുങ്കിലും ശ്രദ്ധ നേടിയ വേഷങ്ങൾ ചെയ്തു എങ്കിൽ കൂടിയും അർഹിക്കുന്ന അംഗീകാരം താരത്തിന് മലയാളത്തിൽ ലഭിച്ചില്ല എന്ന് വേണം പറയാൻ.
ചിത്രത്തിന് ആവശ്യം ആയ രീതിയിൽ ഉള്ള വേഷവിധാനങ്ങളും അതിനൊപ്പം തന്നെ തല മുട്ട അടിക്കാൻ പോലും തയ്യാറായ താരത്തിന് പക്ഷ കേരളത്തിലും മലയാള സിനിമയിലും നല്ല വേഷങ്ങൾ കിട്ടിയില്ല എന്ന് മാത്രം അല്ല അഭിനയത്രി എന്ന നിലയിൽ ശോഭിക്കാൻ കഴിഞ്ഞില്ല എന്ന് വേണം പറയാൻ. താരം ഇതിനു കുറിച്ച് പറയുന്നത് ഇങ്ങനെ,
“തമിഴിലും തെലുങ്കിലും ലഭിക്കുന്നതു പോലെ നല്ല വേഷങ്ങൾ മലയാളത്തില്‍ ലഭിക്കാത്തതില്‍ ഞാൻ എപ്പോഴും അദ്ഭുതപ്പെട്ടിട്ടുണ്ട്. ഇപ്പോഴും എന്നെ സംബന്ധിച്ച് ഇതൊരു ചോദ്യചിഹ്നമാണ്.
ജോസഫ് സിനിമയുടെ തമിഴ് റീമേക്കിൽ അഭിനയ കേന്ദ്രീകൃതമായ കഥാപാത്രമാണ് ഞാന്‍ ചെയ്യുന്നത്. എന്നെ കാണാൻ മലയാളിയെപ്പോലെ തോന്നാത്തതു കൊണ്ടും ഞാൻ കൂടുതൽ സ്റ്റേജ് ഷോകളിൽ അഭിനയിക്കുന്നതു കൊണ്ടുമാണ് നല്ല വേഷങ്ങൾ മലയാളത്തിൽ കിട്ടാത്തതെന്ന് ചിലർ എന്നോട് പറഞ്ഞിട്ടുണ്ട്”- ഷംന പറയുന്നു.