ഷെയ്ൻ നിഗത്തിനെ ഇനി വേണ്ട, അടുത്ത ചിത്രത്തിൽ ദിലീപിനെ നായകനാക്കി മമ്മൂട്ടി ചിത്രത്തിന്റെ സംവിധായകൻ..!!

1366

വിവാദങ്ങൾ നിറഞ്ഞ ഷെയ്ൻ നിഗത്തിന്റെ അഭിനയ ജീവിതത്തിൽ ചിത്രങ്ങളും കൈവിട്ട് പോകുകയാണ്. അനുരാഗ കരിക്കിൻ വെള്ളവും ഉണ്ടയും മലയാളികൾക്ക് സമ്മാനിച്ച പ്രിയ സംവിധായകൻ ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദിലീപിനെ നായകൻ ആക്കുന്നു എന്നാണ് പുറത്തു വരുന്ന വാർത്തകൾ.

ഷെയ്ൻ നിഗത്തെ നായകൻ ആക്കി സംവിധാനം ചെയ്യാൻ ഇരുന്ന ചിത്രം ഉപേക്ഷിച്ചാണ് ഖാലിദ് ദിലീപിനെ നായകനാക്കി ചിത്രം ചെയ്യാൻ ഒരുങ്ങുന്നത്. ഗോകുലം ഗോപാലൻ ആയിരിക്കും ചിത്രം നിർമ്മിക്കുന്നത് എന്നാണ് റിപോർട്ടുകൾ.

ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവും എന്നാണ് അറിയുന്നത്. ദിലീപിനെ നായകനാക്കി ഒരു റിയലിസ്റ്റിക് കോമഡിച്ചിത്രമാണ് ഖാലിദ് റഹ്‌മാന്‍റെ മനസില്‍ എന്നാണ് സൂചന.