വഴങ്ങാതെ പ്രൊഡ്യൂസഴ്സ് അസോസിയേഷൻ; ഷെയ്ൻ നിഗത്തിന് പൂർണ്ണ പിന്തുണയുമായി അമ്മ സംഘടന..!!

454

ചിത്രീകരണം നടന്നു കൊണ്ടിരിക്കുന്ന ലൊക്കേഷനിൽ നിന്നും അഭിനയം നിർത്തി ഇറങ്ങി പോകുകയും തുടർന്നുള്ള സംഭവ വികാസങ്ങളിൽ കൂടിയും മലയാളത്തിന്റെ യുവ നടൻ ഷെയ്ൻ നിഗത്തിന് നിർമ്മാതാക്കളുടെ സംഘടനാ വിലക്ക് നൽകിയിരുന്നു.

ചിത്രത്തിന് മുടക്കിയ തുക മുഴുവൻ തിരിച്ചു നൽകണം എന്നായിരുന്നു അസോസിയേഷൻ ആവശ്യപ്പെട്ടത്. തുടർന്ന് ഷെയ്ൻ നിഗം താരസംഘടനയായ അമ്മയിൽ പരാതി നൽകുകയും സംഘടനാ പൂർണ്ണ പിന്തുണ ഷെയ്ന് നല്കുകകും ആയിരുന്നു. പിന്നീട് ഉല്ലാസം ചിത്രത്തിന്റെ ഡബ്ബിങ് ഷെയ്ൻ പൂർത്തിയാക്കിയിരുന്നു.

താരസംഘടന അമ്മയും പ്രൊഡ്യൂസഴ്സ് അസോസിയേഷനും ഇന്ന് ചർച്ച നടത്തി എങ്കിൽ കൂടിയും പരാജയം ആക്കുകയായിരുന്നു. ഇത്രേം ദിവസം ഷൂട്ടിംഗ് നിന്ന് പോയത് കൊണ്ട് ഷെയ്ൻ നിഗം നഷ്ട പരിഹാരമായി ഒരുകോടി രൂപ നൽകണം എന്നാണ് പ്രൊഡ്യൂസഴ്സ് അസോസിയേഷൻ എടുത്ത നിലപാട്. എന്നാൽ അമ്മ പൂർണ്ണമായും ഇത് തിരസ്കരിക്കുകയായിരുന്നു.

നിർമാതാക്കളുടെ ഭാഗത്തു നിന്നും വ്യക്തത ഇല്ലാത്ത നിലപാട് ആണ് ഉണ്ടായത് എന്നാണ് അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബുവും എക്സിക്യൂട്ടീവ് അംഗം ബാബുരാജ് എന്നിവർ മാധ്യമങ്ങളോട് പറഞ്ഞത്. ഉല്ലാസം ചിത്രത്തിന്റെ ഡബ്ബിങ് പൂർത്തിയാക്കിയാൽ എല്ലാം പ്രശ്നങ്ങളും പരിഹരിക്കാം എന്ന് പറഞ്ഞ പ്രൊഡ്യൂസഴ്സ് അസോസിയേഷന്റെ പുതിയ നിലപാട് അംഗീകരിക്കാൻ കഴിയില്ല. എത്രയോ ചിത്രങ്ങൾ നിന്ന് പോകുന്നുണ്ട് എത്രയോ ചിത്രങ്ങൾ കുറച്ചു ഷൂട്ട് ചെയ്തതിനു ശേഷം ഷെഡ്യൂൾ മാറി ആറും ഏഴും മാസത്തിന് ശേഷം ഷൂട്ട് ചെയ്യുന്നു. 10 ദിവസം ഡേറ്റ് പറഞ്ഞിട്ട് 15ഉം 20 ദിവസം ഷൂട്ട് ചെയ്യുന്നു.

അങ്ങനെ ആണെങ്കിൽ അതിനൊക്കെ തങ്ങൾക്കും നഷ്ടം നൽകണ്ടേ എന്നാണ് പ്രസിഡന്റ് മോഹൻലാൽ ഇക്കാര്യത്തിൽ പ്രതികരണം നടത്തിയത് എന്നും ഇടവേള ബാബു പറയുന്നു. വിലക്കാണെന്ന് പ്രൊഡ്യൂസഴ്സ് അസോസിയേഷൻ പറയുമ്പോഴും അതെ സംഘടനയിൽ ഉള്ളവർ തന്നെ പുതിയ ചിത്രങ്ങൾക്കായി ഷെയ്ൻ നിഗത്തിന് അഡ്വാൻസ് നൽകിയിട്ടുണ്ട് എന്നാണ് ബാബുരാജ് മാധ്യമങ്ങളോട് പറഞ്ഞത്.

അതുപോലെ തന്നെ ഷൂട്ടിംഗ് പൂർത്തിയാകാത്ത രണ്ട് ചിത്രങ്ങൾക്കും പ്രതിഫല തുക പൂർണ്ണമായും നൽകിയിട്ടില്ല എന്നും ആ തുകയിൽ എന്തെങ്കിലും വിട്ടുവീഴ്ച ചെയ്യാം എന്നുള്ള വ്യവസ്ഥ മുന്നോട്ട് വെച്ചിട്ടും പ്രൊഡ്യൂസഴ്സ് അസോസിയേഷൻ അംഗീകരിച്ചില്ല എന്നും ആണ് ഇടവേള ബാബു പ്രതികരിച്ചത്.