രണ്ടു കുഞ്ഞുങ്ങളെ തനിച്ചാക്കി ശ്യാമിനി വേദനകൾ ഇല്ലാത്ത ലോകത്തേക്ക് യാത്ര ആയതാണ് സോഷ്യൽ മീഡിയയുടെ കണ്ണുകൾ നിറക്കുന്നത്. ഇളയ കുഞ്ഞിനെ ഒന്ന് കാണണോ തലോടാനോ ആകാതെ ആണ് ആണ് ശ്യാമിലിയുടെ വിയോഗം. ഇത് കുടുംബത്തെ ആകെ തളർത്തി എന്ന് വേണം പറയാൻ. ശ്വാസകോശ അർബുധം ബാധിച്ചു എറണാകുളം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന ശ്യാമിലി കഴിഞ്ഞ ദിവസം ആണ് മരിച്ചത്.
ഒട്ടേറെ ആളുകൾ സഹായവുമായി എത്തി എങ്കിൽ കൂടിയും അതിനു ഒന്നും കാത്തു നിൽക്കാതെ ആണ് മടക്കം. വേദനകൾ ഇല്ലാതെ ലോകത്തേക്ക് പോകുമ്പോൾ അനാഥമാകുന്നത് നാല് വയസു പ്രായം ഉള്ള സിത്താരയെയും പിറന്നു വീണു ദിവസങ്ങൾ മാത്രം കഴിഞ്ഞ അവളുടെ കുഞ്ഞനുജത്തിയെ തനിച്ചു ആക്കിയ സുനിലിന്റെ ഭാര്യ ശ്യാമിലി പോകുമ്പോൾ നാട്ടുകാർക്ക് പോലും കണ്ണീർ അടക്കാൻ ആകുന്നില്ല എന്നുള്ളതാണ് മറ്റൊരു സത്യം.
ഒരു കുഞ്ഞിനെ കൂടി ജന്മം നൽകാൻ എനിക്കെ ആഴ്ചകൾക്ക് മുന്നേ ആണ് ശ്യാമിലിക്ക് ശ്വാസകോശത്തിൽ കാൻസർ കണ്ടെത്തുന്നത്. ഗർഭിണി ആയി ഇരിക്കെ അസഹ്യമായ ചുമയും ശ്വാസത്തിന് തടസവും അനുഭവപ്പെടുകയും പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ വിദഗ്ദ്ധ ചികിത്സയിൽ രോഗം സ്ഥിരീകരിക്കുകയും ആയിരുന്നു. എന്നാൽ ചികിത്സ ആരംഭിക്കുമ്പിൾ തന്നെ ശ്വാസകോശത്തിൽ മുഴുവൻ രോഗം വ്യാപിച്ചിരുന്നു. എന്നാൽ എറണാകുളത്തുള്ള സ്വകാര്യ മെഡിക്കൽ കോളേജിലേക്ക് ചികിത്സ മാറ്റി.
ഇതിനിടെ രോഗം മൂർച്ഛിച്ചതോടെ എട്ടുമാസം പ്രായമായ കുഞ്ഞിനെ ശസ്ത്രക്രിയയിൽ കൂടി പുറത്തെടുത്തു. തുടർന്ന് അതീവ ഗുരുതരം ആയിരുന്നു ശ്യാമിലിയുടെ സ്ഥിതി. കഴിഞ്ഞ ദിവസം രാവിലെ ആരോഗ്യ ഗതിയിൽ നേരിയ പുരോഗതി ഉണ്ടായി എങ്കിൽ കൂടിയും അന്ന് ഉച്ചകഴിഞ്ഞപ്പോൾ എല്ലാം തകിടം മറിഞ്ഞു. ജീവൻ നഷ്ടമായി. 8 മാസത്തിൽ പ്രസവിച്ച കുഞ്ഞിനെ ഒരുനോക്ക് കാണാൻ പോലും കഴിയാതെ ആണ് ശ്യാമിലിയുടെ വേദനകൾ ഒഴിഞ്ഞ മടക്കം.