ഹൈ വോൾട്ടേജിൽ മമ്മൂക്ക; ആദ്യ പകുതി ഗംഭീരമാക്കി ഷൈലോക്ക്..!!

467

2020 ലെ ആദ്യ മമ്മൂട്ടി ചിത്രം ഷൈലോക്ക് തീയറ്ററുകളിൽ എത്തി. അജയ് വാസുദേവ് – മമ്മൂട്ടി കോമ്പിനേഷനിൽ എത്തുന്ന മൂന്നാമത്തെ ചിത്രമാണ് ഷൈലോക്ക്. ഇരുവരും ഒന്നിക്കുമ്പോൾ മാസ്സ് മാത്രം പ്രതീക്ഷിക്കുന്ന പ്രേക്ഷകരെ പൂർണ്ണമായും തൃപ്തിപ്പെടുത്തുന്ന രീതിയിൽ തന്നെയാണ് ചിത്രം.

രാജ് കിരൺ ആദ്യമായി മലയാളത്തിൽ എത്തുന്ന ഷൈലോക്കിൽ മമ്മൂട്ടി കഴുത്തറപ്പൻ പലിശക്കാരന്റെ വേഷത്തിൽ ആണ് എത്തുന്നത്. പരുന്ത് എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടി വീണ്ടും പലിശക്കാരനായി എത്തുന്നത്. രാജാധിരാജ മാസ്റ്റർ പീസ് എന്നി ഹൈ വേൾട്ടേജ്‌ ആക്ഷൻ ചിത്രങ്ങൾക്ക് ഒരുപടി മുകളിൽ തന്നെയാണ് ഷൈലോക്ക് നിൽക്കുന്നത്.

മമ്മൂട്ടിയുടെ സ്റ്റൈൽ അതിനൊപ്പം മാസ്സ് ഡയലോഗുകളും ചിത്രത്തിന് കൂടുതൽ കയ്യടി നേടിക്കൊടുക്കുന്നു. ഇത്തവണയും സ്റ്റൈലിഷ് ലുക്കാണ് മമ്മൂട്ടിക്കായി അജയ് വാസുദേവ് നല്‍കിയത്. ഇഷ്ടനായകനൊപ്പം മൂന്ന് സിനിമ ചെയ്യാന്‍ കഴിഞ്ഞതും മൂന്നാമത്തെ ചിത്രം തന്റെ പിറന്നാളിന് റിലീസ് ചെയ്യാനും കഴിഞ്ഞ സംവിധായകന് ആശംസ നേര്‍ന്ന് ആരാധകരും എത്തിയിട്ടുണ്ട്. ഇരട്ടി മധുരമുള്ള ആഘോഷം തന്നെയാണ് ഇത്തവണ അദ്ദേഹത്തിന്. ഗുഡ്‌വിൽ എന്റർടൈൻമെന്റ് ബാനറിൽ ജോബി ജോർജ്ജ് ആണ് ചിത്രം നിർമ്മിക്കുന്നത്.