മുടി വളർത്തിയ മകൻ കഞ്ചാവാണെന്നു സമൂഹം പറഞ്ഞപ്പോൾ; അമ്മയുടെ കുറിപ്പ് വൈറൽ..!!

1380

മുടി നീട്ടി വളർത്തുന്നവർ എല്ലാം കഞ്ചാവ് ആണ്. ലഹരിക്ക് അടിമയാണ് എന്നൊക്കെയാണ് നമ്മുടെ സമൂഹത്തിന്റെ കണ്ടെത്തൽ. നാട്ടുകാരും അതിനൊപ്പം വീട്ടുകാരും അടക്കം പറയുന്നതും അങ്ങനെ തന്നെ. എന്നാൽ അത്തരത്തിൽ ഉള്ളവർക്ക് മറുപടിയുമായി മകനെ കുറിച്ചുള്ള കുറിപ്പുമായി എത്തിയിരിക്കുകയാണ് സ്മിത അനിൽ എന്ന അമ്മ. കുറിപ്പ് ഇങ്ങനെ ,

മകൻ തലമുടി നീട്ടി വളർത്തുമ്പോൾ എല്ലാരും ചോദിക്കും എന്തിനാ മോനെ മുടി വളർത്താൻ അനുവദിക്കുന്നത് ഒരു ജാതിപോക്കു പിള്ളേരാണ് ഇങ്ങിനെയൊക്കെ നടക്കണത് ന്ന് (എന്നെ കേൾക്കാതെ രഹസ്യത്തിൽ പറയും കഞ്ചാവു പിള്ളേരാന്നെ ഇങ്ങനൊക്കെ നടക്കണത് ന്ന്) കാക്കയ്ക്കും തൻകുഞ്ഞ് പൊൻകുഞ്ഞല്ലേ. അവരൊക്കെ പറയണകേട്ടിട്ട് എനിക്ക് വിഷമം തോന്നണെടാ കണ്ണാന്ന് ഞാൻ പറയുമ്പോൾ എന്നോടു പറയും സുഖമില്ലാതെ മുടി പോയ ഒത്തിരി പേരുണ്ട് അവർക്ക് ആർക്കെങ്കിലും കൊടുക്കാൻ ആണ് പറയുന്നവർ പറഞ്ഞോട്ടെ അമ്മ വിഷമിക്കണ്ടായെന്ന്… അമ്മയ്ക്കെന്നെ അറിയാല്ലോ അതു മതീന്ന്…

അതെ എനിക്കതുമതി. ബാക്കി കാലം പറയട്ടെ. പ്ലസ് ടു മുതൽ വളർത്തണതാ. ഡിഗ്രി രണ്ടാം വർഷമായിപ്പോ. ദാ! ഇന്നു മുറിച്ചു നാളെക്കൊണ്ടു കൊടുക്കും.. സന്തോഷമായി. അവനെക്കൊണ്ട് പറ്റീത് അവൻ ചെയ്തല്ലോ അണ്ണാറക്കണ്ണനും തന്നാലായത്..

മകൻ തലമുടി നീട്ടി വളർത്തുമ്പോൾ എല്ലാരും ചോദിക്കും, എന്തിനാ മോനെ മുടി വളർത്താൻ അനുവദിക്കുന്നത് …? ഒരു ജാതിപോക്കു…

Posted by Smitha Anil on Saturday, 4 January 2020