നിറ വയറുമായി സ്നേഹ, മാലാഖ കുഞ്ഞ് എത്തിയതിന് പിന്നാലെ ഗര്‍ഭകാല ചിത്രങ്ങള്‍ പങ്കുവെച്ച് താരം; കയ്യടിയുമായി സോഷ്യൽ മീഡിയ..!!

728

ഗർഭകാലത്തെ ആഘോഷങ്ങൾ അടക്കം സോഷ്യൽ മീഡിയയിൽ താരങ്ങൾ പലപ്പോഴും പങ്കുവെക്കാറുണ്ട്. എന്നാൽ എല്ലാവരിൽ നിന്നും വിപരീതമായി കുഞ്ഞു പിറന്നതിനു ശേഷം ആണ് സ്നേഹ തന്റെ ഗർഭകാല ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ജനുവരി 24 നു ആണ് തമിഴകത്തെ പ്രിയ താരങ്ങൾ ആയ പ്രസന്ന – സ്നേഹ ദമ്പതികൾക്ക് രണ്ടാം കുട്ടി പിറന്നത്.

പെൺകുഞ്ഞു പിറന്ന വിവരം പ്രസന്ന ആണ് ട്വിറ്ററിൽ കൂടി അറിയിച്ചത്. 2015 ൽ ആണ് ആദ്യ കുഞ്ഞു പിറന്നത്. വിവാഹൻ എന്നാണ് ആദ്യ കുഞ്ഞിന്റെ പേര്. ഏറെ നാളത്തെ പ്രണയത്തിനു ശേഷം 2012 മെയ് 11 നാണ് ഇരുവരും വിവാഹിതരാകുന്നത്.

സിനിമയിൽ കത്തി നിന്നിരുന്ന സമയത്തായിരുന്നു വിവാഹം. വിവാഹത്തിന് ശേഷം സ്നേഹ സിനിമയിൽ നിന്ന് വിട്ട് നിന്നിരുന്നു. തമിഴിൽ സജീവമായിരുന്ന സ്നേഹ മലയാളി പ്രേക്ഷകരുടേയും പ്രിയപ്പെട്ട താരമാണ്.

തുറുപ്പ് ഗുലാൻ, വന്ദേമാതരം, ഗ്രേറ്റ് ഫാദർ എന്നീ ചിത്രങ്ങളിൽ മമ്മൂട്ടിയുടെ നായികയായി തിളങ്ങിയിരുന്നു വിവാഹത്തിന് ശേഷം സ്നേഹ അഭിനയിച്ച മലയാള ചിത്രമാണ് ഗ്രേറ്റ് ഫാദർ. സിനിമയിൽ നിന്ന് ഇടവേള എടുത്തിരിക്കുകയാണെങ്കിലും റിയാലിറ്റി ഷോകളിലും പരസ്യ ചിത്രങ്ങളിലും നടി സജീവമാണ്.