ഉത്രയുടെ 37.5 പവൻ സ്വർണ്ണം ഒളിപ്പിച്ചത് ആസൂത്രിതമായി; അച്ഛന്റെയും മകന്റെയും നാടകം പോലീസ് പൊളിച്ചത് ഇങ്ങനെ..!!

601

കൊല്ലം അഞ്ചലിൽ ആണ് കേരളത്തെ ഞെട്ടിപ്പിക്കുന്ന കൊലപാതകം നടന്നത്. സ്വത്തിന് വേണ്ടി സ്വന്തം ഭാര്യയെ ഉഗ്ര വിഷം ഉള്ള പാമ്പിനെ ഉപയിഗിച്ചു കൊല്ലുക ആയിരുന്നു. സംഭവത്തിൽ ഭർത്താവ് സൂരജ് പോലീസിൽ കുറ്റം സമ്മതിക്കുകയും ചെയ്തു. പിടിയിൽ ആയപ്പോൾ നിരവധി തവണ ഉള്ള ചോദ്യം ചെയ്യലിലും ഉത്രയുടെ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണ്ണം എവിടെ പോയി എന്നുള്ളത് പോലിസിനെ കുഴക്കുന്ന സംഭവം ആയിരുന്നു. ആദ്യം ഉത്രയുടെ വീട്ടുകാർ കൈവശപ്പെടുത്തി എന്നാണ് സൂരജ് ആവർത്തിച്ചു പോലിസിന് മുന്നിൽ പറഞ്ഞത്.

തുടർന്ന് ആ കള്ളം പൊളിഞ്ഞപ്പോൾ സ്വർണ്ണം വിറ്റു എന്നായിരുന്നു സൂരജ് പറഞ്ഞത്. എന്നാൽ ആ കള്ളം പൊലിഞ്ഞപ്പോൾ ബന്ധുക്കൾക്ക് നൽകി എന്നായിരുന്നു. കൃത്യമായ മറുപടി നൽകാതെ സൂരജ് നിരന്തരം പോലിസിനെ വട്ടം കറക്കി. ഇതോടെ ആണ് സൂരജിന്റെ അച്ഛനെ കസ്റ്റഡിയിൽ എടുക്കാൻ പോലീസ് തീരുമാനിച്ചത്. ഒന്നും അറിയില്ലെന്നായിരുന്നു സുരേന്ദ്രന്റെ മൊഴി. തുടർച്ചയായുള്ള ചോദ്യം ചെയ്യലിൽ ചില വിവരങ്ങൾ പുറത്തു വന്നു. ഇതോടെ ക്രൈംബ്രാഞ്ച് സംഘം സൂരജിനെയും സുരേന്ദ്രനും ഒന്നിച്ച് ഇരുത്തി ചോദ്യം ചെയ്തു.

സ്വർണം തന്റെ പക്കലുണ്ടെന്നും വീട്ടു പറമ്പിൽ കവറുകളിലാക്കി കുഴിച്ചിട്ടതായും സുരേന്ദ്രൻ മൊഴി നൽകി. മിനിങ്ങാന്ന് സന്ധ്യയോടെ അടൂരിലെ വീട്ടിലേക്ക് സുരേന്ദ്രനെ കൊണ്ടുപോയി. രണ്ട് മണിക്കൂറോളം തിരച്ചിൽ നടത്തിയെങ്കിലും സ്വർണം കണ്ടെത്താനാകാതെ പൊലീസ് വട്ടം കറങ്ങി. സ്വർണം കുഴിച്ചിട്ട സ്ഥലം കൃത്യമായി സുരേന്ദ്രൻ പറഞ്ഞില്ല. ഒടുവിൽ കൃത്യമായ സ്ഥലം കാണിച്ചു കൊടുത്തു. 37.5 പവൻ സ്വർണം കണ്ടെത്താനായി. സ്വർണം കുഴിച്ചിട്ട സ്ഥലം പുല്ലു വളർന്ന് കാടായി മാറിയിരുന്നു.