ഒരേയൊരു ഹിറ്റ്മാൻ; സൂപ്പർ ഓവറിൽ വമ്പൻ വിജയവും പരമ്പരയും നേടി ഇന്ത്യ..!!

1021

ഇതാണ് മധുര പ്രതികാരം എന്നൊക്കെ പറയുന്നത്. ലോകകപ്പിൽ ന്യൂസിലാൻഡിനോട് ഏറ്റ തോൽവിക്ക് ഇന്ത്യൻ മറുപടി നൽകേണ്ടത് ഇങ്ങനെ തന്നെ ആയിരിക്കണം. അഞ്ച് മത്സരങ്ങൾ ഉള്ള ട്വന്റി 20 പരമ്പരയിൽ ആദ്യ മൂന്നെണ്ണത്തിലും ജയിച്ചു ഇന്ത്യൻ ടീം പരമ്പര നേടിക്കഴിഞ്ഞു. ഇന്ന് നടന്ന മൂന്നാം മത്സരത്തിൽ സൂപ്പർ ഓവറിൽ ആയിരുന്നു ഇന്ത്യയുടെ ജയം.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 179 റൺസ് നേടിയപ്പോൾ രണ്ടാമത് ബാറ്റ് ചെയ്ത ന്യൂസിലാൻഡ് അതെ സ്കോർ നേടിയതോടെയാണ് കളി സൂപ്പർ ഓവേറിലേക്ക് എത്തിയത്. ന്യൂസീലൻഡിൽ ഇന്ത്യ ഇതുവരെ ട്വന്റി 20 പരമ്പര വിജയിച്ചിട്ടില്ല. രണ്ടുവട്ടവും ന്യൂസീലൻഡിൽ പര്യടനത്തിനെത്തിയപ്പോൾ തോൽവിയായിരുന്നു. ബുധനാഴ്ച സെഡൻ പാർക്കിൽ നടക്കുന്ന മൂന്നാം ട്വന്റി 20 ജയിച്ച് പരമ്പര ഇന്ത്യയ്ക്ക് സ്വന്തമാക്കി.

ജസ്പ്രീത് ബുംറ എറിഞ്ഞ സൂപ്പർ ഓവറിൽ ന്യൂസിലൻഡ് 17 റൺസാണ് അടിച്ചുകൂട്ടിയത്. ആദ്യ രണ്ട് പന്തുകളിൽ സിംഗിളോടിയ അവർ അടുത്ത നാലു പന്തുകളിൽ ഒരു സിക്സറും രണ്ട് ബൗണ്ടറികളും നേടി. കിവികൾക്കായി ടിം സൗത്തി പന്തെറിഞ്ഞു. രോഹിത് ശർമ്മയും ലോകേഷ് രാഹുലും ഇന്ത്യക്കായി ഇറങ്ങി.

ആദ്യ പന്തിൽ ഡബിൾ ഓടിയ രോഹിത് രണ്ടാം പന്തിൽ സിംഗിൾ ഇട്ടു. മൂന്നാം പന്തിൽ രാഹുൽ ബൗണ്ടറിയടിച്ചു. നാലാം പന്തിൽ വീണ്ടും സിംഗിൾ. അഞ്ചാം പന്തിൽ രോഹിതിൻ്റെ വക പടുകൂറ്റൻ സിക്സ്. അവസാന പന്തിൽ വേണ്ടത് നാലു റൺസ്. വീണ്ടും രോഹിതിൻ്റെ വക ലോംഗ് ഓഫിലൂടെ ഒരു കൂറ്റൻ സിക്സും ജയവും.