അമ്മയുടെ കാലുകൾ മുറിച്ചു കളഞ്ഞു; എല്ലാവരും പ്രാർത്ഥിക്കണം, വേദനയോടെ ശ്രീശാന്ത്…!!

2318

ഇന്ത്യ ലോകകപ്പ് നേടുമ്പോൾ ടീമിൽ ഉണ്ടായിരുന്ന താരം ആണ് മലയാളി കൂടിയായ ശ്രീശാന്ത്. ഏറെ ആരാധകർ ഉണ്ടായിരുന്ന ശ്രീശാന്ത് ഐപിൽ കോഴ വിവാദത്തിൽ പെട്ടതോടെ ക്രിക്കറ്റ് ലോകത്തിൽ നിന്നും വിടപറയുക ആയിരുന്നു.

എന്നാൽ നിരന്തര നിയമ പോരാട്ടത്തിന് ഒടുവിൽ താരം തന്റെ നിരപരാധിത്വം തെളിയിച്ചിരുന്നു. ശ്രീയുടെ ഉയർച്ചയിലും വീഴ്ചയിലും താങ്ങായി നിന്നത് അമ്മയാണ്. എന്നാൽ അമ്മ അസുഖ ബാധിതയാണ് എന്നാണ് ശ്രീശാന്ത് വനിതക്ക് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തൽ നടത്തിയത്.

ജീവിതത്തില്‍ തനിക്ക് ഏറ്റവും പ്രിയപ്പെട്ടത് അമ്മയാണെന്നും അമ്മ ഇപ്പോള്‍ വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഇടം കാല്‍ മുട്ടിനു താഴെ വച്ച് മുറിച്ചു കളഞ്ഞ് ഇരിക്കുകയാണെന്ന്. ശക്തമായ സ്ത്രീ ആയതിനാല്‍ ഇപ്പോഴും കൃത്രിമകാലില്‍ നടക്കാനുള്ള പരിശ്രമത്തിലാണെന്നും താരം തുറന്നുപറഞ്ഞു. അമ്മയുടെ പേര് സാവിത്രിദേവി എന്നാണ്. ശ്രീശാന്തിന് കളിക്കളത്തില്‍ ഏറ്റവുമധികം പ്രചോദനം നല്‍കിയത് അമ്മയാണ്.