ചാക്കോച്ചി സുരേഷ് ഗോപി തന്നെ, മോഹൻലാൽ എന്ന വാർത്ത തെറ്റ്

930

കഴിഞ്ഞ കുറച്ചു ദിവസങ്ങൾ ആയി സോഷ്യൽ മീഡിയയിൽ പരക്കുന്ന വാർത്തയാണ് ലേലം 2വിൽ ആനക്കാട്ടിൽ ചാക്കോച്ചിയായി സുരേഷ് ഗോപിക്ക് പകരം മോഹൻലാൽ എത്തും എന്നുള്ളത്. എന്നാൽ ഈ വാർത്തയുടെ നിജസ്ഥിതിയുമായി ചിത്രത്തിന്റെ സംവിധായകൻ നിധിൻ രഞ്ജി പണിക്കർ രംഗത്ത് വന്നിരിക്കുകയാണ്.

യാതൊരു അടിസ്ഥാനവുമില്ലാത്ത റിപ്പോര്ടുകളാണ് ഇവയന്നും സുരേഷ് ഗോപി തന്നെയായിരിക്കും നായകൻ എന്നും നിതിൻ കൂട്ടിച്ചേർത്തു. നിതിനും അച്ഛൻ രഞ്ജി പണിക്കരും കൂടെ ചേർന്നാണ് തിരക്കഥ ഒരുക്കുന്നത് ചിത്രത്തിന്, മാർച്ച് മുതലാണ് ഷൂട്ടിംഗ് തുടങ്ങുക എന്നും നിതിൻ അറിയിച്ചു.