20 വർഷങ്ങൾ വിവാഹ ജീവിതത്തിൽ പിന്നിട്ടും ശാലിനിക്ക് അന്ന് നൽകിയ വാക്കുകൾ തെറ്റിക്കാതെ തല അജിത്..!!

731

തമിഴകത്ത് ഏറ്റവും കൂടുതൽ ആരാധകർ ഉള്ള സൂപ്പർ താരങ്ങളിൽ ഒരാൾ ആണ് അജിത് കുമാർ എന്ന് വിളിക്കുന്ന തല. മലയാളികളുടെ ഇഷ്ട താരമായ ശാലിനിയാണ് അജിത്തിന്റെ ഭാര്യ. 1999 ൽ അമർക്കളം എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ചാണ് ഇരുവരും പ്രണയത്തിൽ ആകുന്നതും തുടർന്ന് വിവാഹം കഴിക്കുന്നതും.

അഭിനയത്തിനൊപ്പം ഡ്രൈവിങ്ങിലും വളരെ അധികം ഇഷ്ടം ഉള്ള ആൾ ആണ് തല. വിവാഹത്തിന് ശേഷം ഇതുവരെയും സിനിമയിൽ അഭിനയിക്കാത്ത താരം കൂടിയാണ് ശാലിനി.

വിവാഹ സമയത്ത് ശാലിനിക്ക് അജിത് നൽകിയ ആ ഒരു വാക്ക് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. ഒരു മാസത്തിൽ 15 ദിവസം ഷൂട്ടിങ്ങും തിരക്കുമായാൽ കൂടി ബാക്കി 15 ദിവസം കുടുംബത്തിന് വേണ്ടി മാറ്റി വെക്കണം എന്നാണ് ശാലിനി അജിത്തിനോട് ആവശ്യപ്പെട്ടത്.

അജിത് വിവാഹം കഴിഞ്ഞു 20 വർഷങ്ങൾ പിന്നിടുമ്പോഴും ഈ വാക്കുകൾ തെറ്റിച്ചട്ടില്ല എന്നാണ് അദ്ദേഹത്തിന്റെ ആരാധകർ പറയുന്നത്. വളരെ കുറച്ചു സിനിമകൾ മാത്രം ചെയ്യുന്ന താരം ആണ് അജിത്. ചിത്രീകരണത്തിന് ശേഷം ഡബ്ബിങ് അടക്കം ചെയ്യാൻ അജിത് വീട്ടിൽ തന്നെ സ്റ്റുഡിയോ ഒരുക്കിയതായി നേരത്തെ വാർത്തകൾ ഉണ്ടായിരുന്നു.