കാവ്യയെയും സംയുക്തയെയും കറന്റ് പോയപ്പോൾ കയറിപ്പിടിച്ചു; തല്ലുകിട്ടിയത് ഗീതു മോഹൻദാസിന്..!!

510

തെങ്കാശിപ്പട്ടണം എന്ന ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയത് സുരേഷ് ഗോപി ലാൽ ദിലീപ് സംയുക്ത വർമ്മ ഗീതു മോഹൻദാസ് കാവ്യാ മാധവൻ എന്നിവർ ആയിരുന്നു. റാഫി മെക്കാർട്ടിന്റെ സംവിധാനത്തിൽ എത്തിയ ചിത്രം മലയാളത്തിലെ വട്ടവും വലിയ ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ്. സുരേഷ് ഗോപി ഇതുവരെയുള്ള കഥാപാത്രങ്ങളിൽ നിന്നും ഏറെ വ്യത്യസ്തമായ അഭിനയ ശൈലിയിൽ എത്തിയ ചിത്രം കൂടി ആയിരുന്നു തെങ്കാശിപ്പട്ടണം.

ലാൽ തന്നെ ആയിരുന്നു ചിത്രത്തിന്റെ നിർമാണം. കഥയും തിരക്കഥയും സംഭാഷണവും അടക്കം എല്ലാം നിർവഹിച്ചത് റാഫി മെക്കാർട്ടിൻ ആയിരുന്നു. സോഷ്യൽ മീഡിയയിൽ വീണ്ടും ചിത്രത്തിന്റെ ലൊക്കേഷനിൽ നടന്ന സംഭവം വൈറൽ ആകുകയാണ്.

ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നതിന് ഇടയിൽ ഒരു ദിവസം രാത്രി സെറ്റിൽ കറണ്ട് പോയി. ഇരുട്ടിൽ കാവ്യ മാധവനേയും സംയുക്ത വർമ്മയെയും ആരോ കയറിപ്പിടിച്ചു. സെറ്റിൽ ആകെ ബഹളം ആയി. കറണ്ട് വന്നപ്പോൾ അടുത്ത് നിന്ന ദിലീപിനെ ആയിരുന്നു കാവ്യക്കും സംയുക്തക്കും സംശയം. കാരണം സെറ്റിൽ ഇപ്പോഴും രസകരം ആക്കുന്നത് വികൃതികൾ ഒപ്പിക്കുന്നതും ദിലീപ് ആയിരുന്നു.

എന്നാൽ ഇക്കാര്യത്തിൽ ദിലീപ് നിരപരാധി ആയത് കൊണ്ട് തന്നെ സംഭവത്തിൽ ദിലീപിനെ സംശയിച്ചപ്പോൾ വല്ലാത്ത വിഷമവും തോന്നി. എന്നാൽ തങ്ങളെ സംശയിക്കേണ്ട എന്ന് കരുതി ആണോ എന്തോ ലാലും സുരേഷ് ഗോപിയും തങ്ങൾ ഡാൻസ് മാസ്റ്ററുടെ അടുത്തായിരുന്നു എന്നാണ് പറഞ്ഞത്. അങ്ങനെ എല്ലാം ദിലീപിന്റെ തലയിൽ തന്നെ. ദിലീപ് അല്ല എന്ന് പറഞ്ഞു എങ്കിൽ കൂടിയും നടിമാർ ആണെന്ന് ഉറപ്പിച്ചു പറഞ്ഞു. തുടർന്നു പ്രശ്നം രമ്യമായി പരിഹരിച്ചു വീണ്ടും ഷൂട്ടിംഗ് തുടങ്ങി.

എന്നാൽ ഗാനം ചിത്രീകരണം നടത്തുന്നതിന് ഇടയിൽ വീണ്ടും കറണ്ട് പോയി. എന്നാൽ തൊട്ട് പുറകെ പടക്കം പൊട്ടുന്നത് പോലെ ഒരു ശബ്ദവും കേട്ടു. തന്നെ വീണ്ടും കയറി പിടിച്ച ആളുടെ മുഖം നോക്കി സംയുക്ത പൊട്ടിച്ചു. കറണ്ട് വന്നപ്പോൾ കവിൾ പൊത്തി പിടിച്ചു നിൽക്കുന്ന ഗീതു മോഹൻദാസിനെ ആണ് ലൊക്കേഷനിൽ ഉള്ളവർ കാണുന്നത്. രണ്ടു വട്ടവും കയറി പിടിച്ചത് ഗീതു മോഹൻദാസ് ആയിരുന്നു. അത് ലൊക്കേഷനിൽ എല്ലാവർക്കും ചിരിക്കാൻ ഉള്ള വകയും ആയി.