ഫൈറ്റിന്റെ കാര്യത്തിൽ മോഹൻലാലിനെ വെല്ലാൻ മറ്റൊരു നടനില്ല; ത്യാഗരാജൻ മാസ്റ്റർ പറയുന്നു..!!

842

അമിതാഭ് ബച്ചന്‍ കമൽ ഹസൻ രജനികാന്ത് ഷാരൂഖ് ഖാന്‍ സല്‍മാന്‍ ഖാന്‍ സൂര്യ വിജയ് തുടങ്ങിയവരുടെ ചിത്രങ്ങളിലെല്ലാം സംഘട്ടന രംഗങ്ങള്‍ സംവിധാനം ചെയ്ത ത്യാഗരാജന്‍ മാസ്റ്ററിനോട് ഒരിക്കല്‍ ഒരു മാധ്യമ പ്രവര്‍ത്തകന്‍ ചോദിച്ചു സ്റ്റണ്ട് രംഗത്ത് താങ്കളെ വിസ്മയിപ്പിച്ച നടനാരാണ് എന്ന്..

അദ്ദേഹം പറഞ്ഞത് ഇവരുടെ ആരുടേയും പേരുകൾ ആയിരുന്നില്ല. ഒട്ടും ആലോചിക്കാതെ അദ്ദേഹം പറഞ്ഞ പേര് ‘മോഹൻലാൽ’ എന്നായിരുന്നു. സ്റ്റണ്ട് രംഗത്ത് അദ്ദേഹത്തോളം ആത്മസമര്‍പ്പണം നല്‍കുന്ന മറ്റൊരാളെ എനിക്ക് പരിചയമില്ല എന്നാണ് ത്യാഗരാജന്‍ മാസ്റ്റര്‍ പറഞ്ഞത്.

ത്യാഗരാജൻ മാസ്റ്റർ തെന്നിന്ത്യൻ സിനിമയിലെ ഏറ്റവും പരിചയ സമ്പന്നനായ ഫൈറ്റ് മാസ്റ്റർ ആണ്. ഏതാണ്ട് 1970 കൾ മുതൽ ദക്ഷിണേന്ത്യൻ സിനിമകളിൽ ഫൈറ്റ് മാസ്റ്റർ ആയി ജോലി ചെയ്യുന്ന ത്യാഗരാജൻ മാസ്റ്റർ ദക്ഷിണേന്ത്യയിലെ എല്ലാ സൂപ്പർ നായകന്മാർക്കൊപ്പവും ജോലി ചെയ്തിട്ടുണ്ട്. ഇന്ന് രംഗത്തുള്ള പല പ്രശസ്ത സംഘട്ടന സംവിധായകരും ത്യാഗരാജൻ മാസ്റ്ററുടെ ശിഷ്യന്മാരായി ആയിട്ടാണ് ഈ രംഗത്ത് വന്നിട്ടുള്ളത്.

സഞ്ചാരി എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ചായിരുന്നു മോഹൻലാൽ എന്ന താരത്തെ ആദ്യമായി താൻ കാണുന്നത് എന്ന് ത്യാഗരാജൻ പറയുന്നു. മോഹൻലാൽ എന്ന താരത്തിന്റെ വിനയം ആണ് അയാളെ ഓർമിക്കാൻ കാരണം എന്ന് ത്യാഗരാജൻ മാസ്റ്റർ പറയുന്നു. ചിത്രത്തിൽ പ്രധാന വില്ലൻ ആയിരുന്നു ആ പയ്യൻ തൊഴുകൈയ്യോടെ എന്നോട് പറഞ്ഞു ‘മാസ്റ്റർ ഞാൻ മോഹൻലാൽ’. അന്ന് മുതൽ ശശികുമാറിന്റെ നൂറോളം ചിത്രങ്ങളിൽ ഫൈറ്റ് മാസ്റ്റർ ത്യാഗരാജൻ ആയിരുന്നു.

അതിൽ പതിനഞ്ചു പടങ്ങളിലെങ്കിലും മോഹൻലാൽ വില്ലനായും നായകൻ ആയും അഭിനയിച്ചിട്ടുണ്ട്. സംഘട്ടന രംഗങ്ങളിൽ താൻ കൊണ്ട് വന്നിട്ടുള്ള പുതുമകൾ നൂറു ശതമാനം പൂർണ്ണതയോടെ അവതരിപ്പിച്ചിട്ടുള്ള നടൻ ആണ് മോഹൻലാൽ എന്നാണ് മാസ്റ്റർ പറയുന്നത്. ഫൈറ്റിന്റെ കാര്യത്തിൽ മോഹൻലാലിനോളം ഫ്ലെക്സിബിലിറ്റി ഉള്ള നടൻ ദക്ഷിണേന്ത്യൻ സിനിമയിൽ ഇല്ല എന്നതാണ് തന്റെ അനുഭവം എന്നും മാസ്റ്റർ വിശദീകരിക്കുന്നു.

ഫൈറ്റിൽ മോഹൻലാൽ അഗ്രഗണ്യൻ ആയിരുന്നു എന്ന് ത്യാഗരാജൻ മാസ്റ്റർ ഓർക്കുന്നു. ഒരേ സമയം നാടൻ തല്ലും ബൈക്ക് സ്റ്റണ്ടും കളരി പയറ്റും എല്ലാം മോഹൻലാൽ ചെയ്യും. എത്ര അപകടം പിടിച്ച സീനുകളും മോഹൻലാൽ ഡ്യൂപ്പ് ഇല്ലാതെ മോഹൻലാൽ ചെയ്യും. എന്നാൽ അങ്ങനെ ചെയ്യരുത് എന്ന് താൻ പലപ്പോഴും പറയാറുണ്ട് എന്ന് ത്യാഗരാജൻ മാസ്റ്റർ പറയുന്നു.

Facebook Notice for EU! You need to login to view and post FB Comments!