തിരുവനന്തപുരത്ത് ഭർത്താവും സുഹൃത്തുക്കളും യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവം: നാല് പ്രതികള്‍ കസ്റ്റഡിയില്‍..!!

543

തിരുവനന്തപുരം കഠിനംകുളത്ത് യുവതിയെ ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് മദ്യം കുടിപ്പിച്ചശേഷം കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ പ്രതികള്‍ പിടിയില്‍. ഭർത്താവ് അൻസാറും മൂന്ന് സുഹൃത്തുക്കളുമാണ് പിടിയിലായത്. ആശുപത്രിയിൽ കഴിയുന്ന വീട്ടമ്മയുടെ മൊഴി വീണ്ടും രേഖപ്പെടുത്താനും പൊലീസ് തീരുമാനിച്ചു. ഭർത്താവ് അൻസാറാണ് തനിക്ക് മദ്യം നൽകിയതെന്നാണ് വീട്ടമ്മയുടെ മൊഴി.

ഇതിന് ശേഷം ഭർത്താവും സുഹൃത്തുക്കളുമായി വാക്കുതർക്കം ഉണ്ടായെന്നും പിന്നീട് ഭർത്താവ് വീട്ടിൽ നിന്നും ഇറങ്ങിപ്പോയെന്നുമാണ് വിവരം. പിന്നീടാണ് ബലാത്സംഗം നടന്നത്. ഭർത്താവിന്റെ വീട്ടിൽ താമസിക്കുകയായിരുന്ന യുവതിയെ വൈകിട്ട് നാലരയോടെ വാഹനത്തിൽ കയറ്റി മറ്റൊരിടത്ത് കൊണ്ടുപോയ ശേഷമായിരുന്നു ഇത്.

നിർബന്ധിച്ചാണ് മദ്യം കുടിപ്പിച്ചത്. ഭർത്താവും ആറ് സുഹൃത്തുക്കളും ചേർന്നാണ് യുവതിയെ പീഡിപ്പിച്ചത്. തുടർന്ന് ഇറങ്ങി ഓടിയ യുവതിയെ നാട്ടുകാർ ആണ് യുവതിയുടെ കണിയാപുരത്ത് ഉള്ള വീട്ടിൽ എത്തിച്ചത്. എന്നാൽ അബോധവസ്ഥയിൽ ആയ യുവതിയെ തുടർന്ന് ആശുപത്രിയിൽ ആക്കുക ആയിരുന്നു. ചിറയിൻകീഴ് ആശുപത്രിയിൽ ആയ ഇവർ ക്രൂരമായി ഉപദ്രവിക്കപ്പെട്ടു എന്ന് ആശുപത്രിയിൽ നിന്നുള്ള വിവരം.