യുഎഇ ബോക്സ് ഓഫീസില്‍ ബോളിവുഡ് സിനിമകളെ തകർത്ത് പ്രണവ് മോഹൻലാൽ

1085

ജനുവരി 26 നു കേരളത്തിൽ റിലീസ് ചെയ്ത പ്രണവ് മോഹൻലാൽ നായകനായി അരങ്ങേറിയ ചിത്രം ആദി, കഴിഞ്ഞ വ്യാഴാഴ്ച ആണ് യു എ യിൽ റിലീസ് ചെയ്തത്. 35 ദിവസം പിന്നിടുമ്പോൾ ഇന്ത്യയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ഒരു അരങ്ങേറ്റ നടന്റെ മലയാളം ചിത്രമായി മാറിയിരിക്കുകയാണ് ആദി.

ഇപ്പോഴിതാ അക്ഷയ്കുമാറിന്റെ പാഡ്മാനെയും ദീപികയുടെ പദ്മാവതിനെയും പിന്നിലാക്കി ബോക്‌സോഫീസ് കളക്ഷനില്‍ ആദി രണ്ടാം സ്ഥാനമാണ് നേടിയിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഹോളിവുഡ് ചിത്രം ബ്ലാക് പാന്തറാണ് ഓപ്പണിംഗില്‍ ആദിയുടെ മുന്‍പിലുള്ളത്. നീരജ് പാണ്ഡേ ചിത്രം അയ്യാരിയാണ് ആദിയുടെ തൊട്ടു താഴെ ഇടം നേടിയ ചിത്രം .പാഡ്മാനും കഴിഞ്ഞ് അഞ്ചാം സ്ഥാനമാണ് സഞ്ജയ് ലീലവ ബന്‍സാലി ചിത്രം പദ്മാവതിനുള്ളത്.

പാർക്കർ രംഗങ്ങൾ ഉള്ള ആദ്യ മലയാളം ചിത്രമായ ആദിയിലെ ആക്ഷൻ രംഗങ്ങൾ തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്, ജീത്തു ജോസഫ് തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രം, നിർമിച്ചിരിക്കുന്നത് ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ്. അതിഥി രവി, അനുശ്രീ, ഷറഫുദ്ദീന്‍, ലെന, സിജു വില്‍സണ്‍ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മലയാളത്തിലെ ഈ വർഷത്തെ ഏറ്റവും വലിയ വിജയമായ ചിത്രവും ആദിയാണ്.