സെക്സ് ആവശ്യമാണ്; എന്നാൽ എന്നെ തൊടണമെങ്കിൽ എന്റെ സമ്മതം വേണം; നിലപാട് വിഡിയോയിൽ കൂടി വ്യക്തമാക്കി രമ്യ നമ്പീശൻ..!!

901

സിനിമ മേഖലയിലേക്ക് മറ്റൊരു അഭിനയത്രി കൂടി സംവിധാനത്തിലേക്ക് എത്തിയിരിക്കുകയാണ്. മലയാളത്തിനൊപ്പം തമിഴിലും തുടങ്ങിയ നർത്തകി കൂടിയ ആയ രമ്യ നമ്പീശൻ ആണ് താൻ സംവിധാനം ചെയ്ത തന്റെ പുതിയ ഷോർട് ഫിലിമിൽ കൂടി തന്റെ നിലപാട് ഒരിക്കൽ കൂടി വ്യക്തമാക്കി ഇരിക്കുന്നത്. വിജയ് സേതുപതി, കാർത്തിക് സുബ്ബരാജ്, മഞ്ജു വാര്യർ എന്നിവർ ആണ് രമ്യ സംവിധാനം ചെയ്ത അൺഹൈഡ് എന്ന ഷോർട് ഫിലിം ഷെയർ ചെയ്തിരിക്കുന്നത്.

മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തില്‍ സ്ത്രീ പുരുഷ സമത്വം ആണ് പ്രമേയമാക്കിയിരിക്കുന്നത്. ചിത്രം ചുരുങ്ങിയ സമയം കൊണ്ട് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടി കഴിഞ്ഞു. രമ്യ നമ്പീശനും ശ്രിത ശിവദാസുമാണ് ഹൃസ്വ ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്. ബദ്രി വെങ്കടേഷ് ആണ് സംഭാഷണം. ഛായാഗ്രഹണം നീല്‍ ഡിക്കുണ. സംഗീതം നിർവഹിച്ചത് രാഹുല്‍ സുബ്രമണ്യന്‍.

ലൈംഗീകത എന്നത് ജീവിതത്തിൽ അനിവാര്യ ഘടകമാകുമ്പോഴും തന്റെ സമ്മതം ഇല്ലാതെ തന്നെ തൊടാൻ ആർക്കും അവകാശം ഇല്ല എന്നും ഷോർട് ഫിലിം പറയുന്നു.