ഒരാളെ ചാനൽ വേണ്ടെന്നു വെച്ചപ്പോൾ മറ്റുള്ളവരും പിന്മാറി; ഉപ്പും മുകളും സീരിയൽ പ്രതിസന്ധി തുടരുന്നു..!!

683

മലയാള ടെലിവിഷൻ ചരിത്രത്തിൽ സീരിയൽ രംഗത്തിൽ വമ്പിച്ച മുന്നേറ്റം ഫ്‌ളവേഴ്‌സ് ചാനലിന് ഉണ്ടാക്കി കൊടുത്ത സീരിയൽ ആണ് ഉപ്പും മുളകും. 1000 എപ്പിസോഡുകൾ പിന്നിട്ട സീരിയൽ സാധാരണയുള്ള കണ്ണീർ സീരിയലുകളിൽ നിന്നും ഏറെ വ്യത്യസ്തമായ സഞ്ചരിച്ച ഒരു കുടുംബ കഥ തന്നെ ആയിരുന്നു എന്നാൽ 1000 എപ്പിസോഡ് കഴിഞ്ഞതോടെ സീരിയൽ കഥാപാത്രം ലച്ചുവിന്റെ വിവാഹം വമ്പൻ ആഘോഷം ആയി തന്നെയാണ് സീരിയലിൽ നടത്തിയത്.

തുടർന്ന് അധിക കാലം ലച്ചുവിനെ സീരിയലിൽ കാണാൻ കഴിഞ്ഞില്ല. പഠനം തുടരണം എന്ന കാരണം പറഞ്ഞാരുന്നു ജൂഹി റുത്സഹി എന്ന ലച്ചു സീരിയൽ നിന്നും പിന്മാറിയത്. എന്നാൽ അതൊരു തുടക്കം മാത്രം ആയിരുന്നു. ഇപ്പോഴിതാ സീരിയലിലെ ബാലുവും കുടുംബവും പൂർണ്ണമായും സീരിയലിൽ നിന്നും അപ്രത്യക്ഷം ആയിരിക്കുകയാണ്.

ഇപ്പോൾ സീരിയൽ മുന്നോട്ടുപോകുമ്പോൾ ഇവരെല്ലാം എവിടെയാണ് തിരക്ക് പ്രേക്ഷക രംഗത്തെത്തിക്കഴിഞ്ഞു. തുടർന്ന് അന്വേഷണം തകൃതിയായതോടെയാണ് പ്രേക്ഷകർക്ക് അറിയാത്ത പല കാര്യങ്ങളും ചർച്ചയാവുന്നത്. സീരിയലിലെ പ്രമുഖ താരങ്ങളും ചാനൽ സംഘാടകരും തമ്മിൽ ഉടലെടുത്ത അസ്വാരസ്യങ്ങളാണ് പരമ്പരയിൽ ഉണ്ടായ പ്രധാന പ്രശ്‌നം എന്നാണ് അറിയുന്നത്.

സംഘാടകരുടെ ഇടപെടലിൽ കേന്ദ്ര കഥാപാത്രങ്ങളിൽ ഒരാൾ അഭിനയിക്കണ്ട എന്ന് പറഞ്ഞതും കഥാകൃത്തുകൾ മാറിയതും ആണ് മറ്റു താരങ്ങളും പരമ്പരയിൽ നിന്നും മാറി നിൽക്കാൻ കാരണമെന്നാണ് സൂചന. താരങ്ങൾ സ്വയം മാറിയതല്ല സംഘാടകർ ഇടപെട്ട് മാറ്റിച്ചത് ആണ് എന്നും താരങ്ങളോട് അടുത്ത വൃത്തങ്ങൾ സൂചന നൽകുന്നു.

ഇതിനിടെ ചില പ്രശ്നങ്ങൾ കാരണമാണ് സീരിയൽ നിന്നും മാറിയതെന്ന് സൂചിപ്പിച്ച പോസ്റ്റുമായി മുടിയനായി അഭിനയിക്കുന്ന ഋഷിയും രംഗത്തേക്ക് വന്നിരുന്നു. ഞങ്ങൾ ഒരിക്കലും ഉപ്പും മുളകും വിടില്ല എന്നും എന്നാൽ ഒരു കാരണം ഉള്ളത് കൊണ്ടാണ് മാറി നിൽക്കുന്നത് എന്നും ഋഷി പറയുന്നു.

എന്നാൽ ഇൻസ്റ്റാഗ്രാമിൽ വന്ന പോസ്റ്റ് ഏതാനും മണിക്കൂറുകൾക്ക് ഉള്ളിൽ ഋഷി പിൻവലിക്കുകയും ചെയ്തു. ആരുടെയോ സമ്മർദത്തിന് വഴങ്ങിയാണ് ഋഷി പോസ്റ്റ് പിൻവലിച്ചത് എന്നാണ് സൂചന. എന്തായാലും ഉപ്പും മുളകും സ്ഥിരം പ്രേക്ഷകർ സീരിയൽ നല്ല രീതിയിൽ തിരിച്ചെത്തും എന്നുള്ള കാത്തിരിപ്പിൽ തന്നെയാണ്.