കൊല്ലം അഞ്ചലില്‍ യുവതി പാമ്പുകടിയേറ്റു മരിച്ച സംഭവത്തില്‍ ദുരൂഹതകളിലേക്ക് വിരല്‍ ചൂണ്ടുന്ന കൂടുതല്‍ വെളിപ്പെടുത്തലുകള്‍. മരിച്ച അഞ്ചല്‍ ഏറം വെള്ളശ്ശേരി വീട്ടില്‍ ഉത്രയുടെ (25) മരണത്തിലാണ് അസ്വാഭ്വാവികത സംശയിക്കുന്നത്. ഒരു മാസത്തിനിടെ രണ്ട് തവണയാണ് യുവതിക്ക് പാമ്പ് കടിയേറ്റത്. ഈ മാസം ഏഴിന് രാവിലെയാണ് ഉത്തരയെ വീട്ടിലെ കിടപ്പ് മുറിയില്‍ പാമ്പ് കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ഈ മാസം ഏഴിന് രാവിലെയാണ് ഉത്തരയെ വീട്ടിലെ കിടപ്പ് മുറിയില്‍ പാമ്പ് കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തുന്നത്.
എസി മുറിയില്‍ ഉറങ്ങിക്കിടന്ന ഉത്തരയെ പാമ്പ് കടിച്ചതുമായി ബന്ധപ്പെട്ട് ഭര്‍ത്താവിന് ബന്ധമുണ്ടെന്ന് ഉത്തരയുടെ മാതാപിതാക്കളും സഹോദരന് പങ്കുള്ളതായി ആരോപിച്ച് ഭര്‍ത്താവ് സൂരജും പരാതി നല്‍കിയതോടെയാണ് മരണത്തിലെ ദുരൂഹതകള്‍ക്ക് ആക്കം കൂടുന്നത്. മരണവുമായി ബന്ധപ്പെട്ട് സൂരജിനെ ചോദ്യം ചെയ്യാന്‍ ക്രൈം ബ്രാഞ്ച് തീരുമാനിച്ചിട്ടുണ്ട്. ഉത്രയുടെ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാകും ചോദ്യം ചെയ്യല്‍. സൂരജിന് പാമ്പ് പിടിുത്തക്കാരുമായി ബന്ധമുണ്ടെന്നും പാമ്പുകളെ കൈയിലെടുത്ത് കളിപ്പിക്കാറുണ്ടെന്നും ഉത്തരയുടെ ബന്ധുക്കള്‍ അന്വേഷണ സംഘത്തോട് നേരത്തെ വെളിപ്പെടുത്തിയിരുന്നു.
അടച്ചുറപ്പുള്ള എസി മുറിയില്‍ ഉറങ്ങിക്കിടന്ന ഉത്രയ്ക്ക് പാമ്പുകടിയേറ്റതില്‍ ഭര്‍ത്താവിനു ബന്ധമുണ്ടെന്ന സംശയവും ബലപ്പെടുന്നുണ്ട്. കുടുംബവീട്ടിലെ കിടപ്പ് മുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഉത്രയെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
നാട്ടുകാര്‍ മുറിക്കുള്ളില്‍ നടത്തിയ തിരച്ചിലിലാണ് പാമ്പിനെ കണ്ടെത്തിയത്. ശീതീകരിച്ച മുറിയുടെ ജനാലയും കതകും അടച്ചിരുന്നിട്ടും പാമ്പ് എങ്ങനെ അകത്തു കയറി എന്നാണ് ഉത്രയുടെ വീട്ടുകാരുടെ സംശയം. പാമ്പുകടിയേറ്റ ദിവസം ഭര്‍ത്താവ് സൂരജും മുറിയില്‍ ഉണ്ടായിരുന്നു. എന്നാല്‍ പാമ്പ് കടിച്ചതും ഉത്ര മരിച്ചതും അറിഞ്ഞില്ലെന്നാണു മൊഴി നല്‍കിയത്.
ആരാധകർക്ക് ഹരം കൊള്ളുന്ന ചിത്രങ്ങൾ കാണാനെങ്കിൽ ഇപ്പോൾ ഗൂഗിൾ ഒന്നും തിരയേണ്ട ആവശ്യമില്ല എന്ന് തന്നെ വേണം പറയാൻ. യുവാക്കൾക്കും…
തിരുവനന്തപുരം കാട്ടാക്കടയിൽ ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച കാമുകിയും അതുപോലെ ഭാര്യയെയും മക്കളെയും ഉപേക്ഷിച്ചു ഒളിച്ചോടിയ കാമുകനും പിടിയിൽ ആയി. വിളവൂർക്കലിൽ…
ഈ അടുത്ത കാലത്ത് ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയ സംഭവം ആണ് വിജയ് പി നായർ എന്ന യൂട്യൂബറെ ഒരുകൂട്ടം…
ജോഷി സംവിധാനം ചെയ്ത 1990 ൽ പുറത്തിറങ്ങിയ ത്രില്ലർ ചിത്രമാണ് നമ്പർ 20 മദ്രാസ് മെയിൽ. ഹരികുമാറിന്റെ കഥയിൽ നിന്ന്…
രണ്ടു കുഞ്ഞുങ്ങളെ തനിച്ചാക്കി ശ്യാമിനി വേദനകൾ ഇല്ലാത്ത ലോകത്തേക്ക് യാത്ര ആയതാണ് സോഷ്യൽ മീഡിയയുടെ കണ്ണുകൾ നിറക്കുന്നത്. ഇളയ കുഞ്ഞിനെ…
സ്ത്രീകൾക്ക് നേരെ പലയിടത്തും ചൂ ഷണം ഉണ്ടെങ്കിൽ കൂടിയും അത്തരത്തിൽ ഉള്ള വാർത്തകൾ മിക്കതും പിന്നീട് പുറത്തു വരുന്നത് സിനിമ…