രണ്ടു പേരുള്ള മുറിയിൽ ഒരാളെ മാത്രമായി പാമ്പുകടിക്കുമോ; അവർ തന്നാൽ സൗന്ദര്യപ്പിണക്കം മാത്രം; സൂരജിന്റെ അച്ഛൻ പറയുന്നു..!!

419

അഞ്ചലിൽ മൂർഖൻ പാമ്പിന്റെ കടിയേറ്റ് യുവതി മരിച്ച സംഭവത്തിൽ ഭർത്താവ് കുറ്റ സമ്മതം നടത്തുകയും പ്രതിയായ ഭർത്താവിനെയും സഹായികളായ സുഹൃത്തിനെയും ബന്ധുവിനെയും പോലീസ് പിടികൂടുകയും ചെയ്തിരുന്നു. എന്നാൽ രണ്ടു പേരും കിടന്നു ഉറങ്ങിയ മുറിയിൽ ഒരാളെ മാത്രമായി പാമ്പു കടിക്കുമോ എന്ന് എന്ന് സൂരജിന്റെ മാതാപിതാക്കൾ ചോദിക്കുന്നു.

ഉത്രയെ സൂരജ് ഇല്ലാതാക്കി എന്നും നേരത്തെയും അപായപ്പെടുത്താൻ ശ്രമിച്ചു എന്നുള്ള ഉത്രയുടെ മാതാപിതാക്കൾ പറയുന്ന ആരോപണം ശരിയല്ല എന്ന് സൂരജിന്റെ മാതാപിതാക്കൾ ആരോപിക്കുന്നു. ആദ്യം ഉത്രയെ ഭർതൃ ഗൃഹത്തിൽ വെച്ച് പാമ്പു കടിച്ചു എങ്കിൽ കൂടിയും അത് ഉത്രയുടെ കുടുംബം പറയുന്നത് പോലെ വീടിനുള്ളിൽ വെച്ച് അല്ല എന്നും മുറ്റത്തു വെച്ച് ആണെന്നും മാതാപിതാക്കൾ പറയുന്നത്.

ഇവരും തമ്മിൽ സൗന്ദര്യ പിണക്കങ്ങൾ ഉണ്ടെങ്കിൽ കൂടിയും ഇല്ലാതെയാക്കാൻ മാത്രമുള്ള വഴക്കുകൾ ഒന്നും ഇരുവരും തമ്മിൽ ഇല്ല എന്ന് സൂരജിന്റെ കുടുംബം പറയുന്നു. കഴിഞ്ഞ ഏഴാം തീയതി ആണ് ഉത്രയെ റൂമിനുള്ളിൽ അബോധവസ്ഥയിൽ കാണുന്നതും ആശുപത്രിയിൽ എത്തിച്ച യുവതി മരിച്ചിരുന്നു. പാമ്പിനെ കടിയേറ്റാണ് മരണം ഉണ്ടായത് എന്ന് കണ്ടെത്തുകയും ചെയ്തു.

അതേസമയം സ്ത്രീധനം കൂടുതൽ ആവശ്യപ്പെട്ടു ഉത്രയെ സൂരജ് നിരന്തരം ഉപദ്രവിക്കാറുണ്ട് എന്നാണ് ഉത്രയുടെ കുടുംബത്തിന്റെ ആരോപണം. എന്നാൽ മകളുടെ ഭാവിയെ ഓർത്താണ് ഒന്നും പ്രതികരിക്കാതെ ഇരുന്നത് എന്നും ഇതിനോടകം തന്നെ സ്വർണ്ണവും സ്വത്തുക്കളും അടക്കം കോടികളുടെ വസ്തുവകകൾ സൂരജിന് നൽകിയതായും ഉത്രയുടെ മാതാപിതാക്കൾ പറയുന്നു.