മോഹൻലാലിന് മാന്യതയില്ലന്ന് വി.ടി. മുരളി; ഫാന്‍സ് എന്ന വാനരക്കൂട്ടത്തെ വെച്ച് തെറിവിളിപ്പിക്കുന്നു..!!

1642

ബിഗ് ബോസ് ഷോക്ക് ഇടയിൽ മോഹൻലാൽ പാടി അഭിനയിച്ച ഗാനം താൻ പാടിയത് എന്ന് മോഹൻലാൽ പറഞ്ഞപ്പോൾ മുതൽ തുടങ്ങിയ വിവാദം ഇപ്പോഴും മുന്നേറുകയാണ്. ‘മാതളതേനുണ്ണാൻ’ എന്ന ഗാനം പാടിയത് താൻ എന്നായിരുന്നു മോഹൻലാൽ ഷോക്ക് ഇടയിൽ പറഞ്ഞത്.

എന്നാൽ താൻ ആണ് ഈ ഗാനം പാടിയത് എന്നും മോഹൻലാൽ എന്ന നടൻ ഇങ്ങനെ പറയാൻ പാടില്ല എന്നും വി ടി മുരളിയും മകളും സോഷ്യൽ മീഡിയയിൽ പോസ്റ്റിൽ കൂടി പറഞ്ഞത്. തുടർന്ന് മോഹൻലാൽ ആരാധകർ സോഷ്യൽ മീഡിയ ആക്രമണം നടത്തി എന്നാണ് മുരളി ഇപ്പോൾ പറയുന്നത്.

ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ മോഹന്‍ലാലിനെ പേരെടുത്ത് പറഞ്ഞു കൊണ്ട് ഒരു വരി പോലും എഴുതിയിട്ടില്ലെങ്കിലും മോഹന്‍ലാല്‍ ആരാധകരെന്ന പേരില്‍ നിരവധി പേരാണ് തന്നെ സോഷ്യല്‍ മീഡിയായില്‍ അസഭ്യം പറയുകയും പരിഹസിക്കുകയും ചെയ്യുന്നതെന്ന് വി.ടി. മുരളി വ്യക്തമാക്കി.

നടനോ ചാനലോ ഈ വിഷയത്തില്‍ തെറ്റു തിരുത്തുകയോ ഖേദപ്രകടനം നടത്തുകയോ ചെയ്തിട്ടില്ലെന്ന് വി.ടി മുരളി ഒരു പ്രമുഖ മാധ്യമത്തോട് പറഞ്ഞു.

”മാന്യതയുണ്ടായിരുന്നുവെങ്കില്‍ മോഹന്‍ലാലിനു തന്നെ തനിക്ക് പറ്റിയ തെറ്റ് തിരുത്താമായിരുന്നു. അല്ലെങ്കില്‍ ആ പരിപാടി സംപ്രേഷണം ചെയ്യുന്ന ചാനലിന് തെറ്റു തിരുത്താമായിരുന്നു. ഇതു രണ്ടും നടന്നില്ല. പകരം ഫാന്‍സ് എന്നു പറയുന്ന വാനരക്കൂട്ടം എന്നെ തെറി പറയാന്‍ ഇറങ്ങിയിരിക്കുന്നു. എത്രമാത്രം മോശമായ ഭാഷയാണ് അവരുപയോഗിച്ചിരിക്കുന്നത്. അത് തടയാന്‍ പോലും ആ നടന്‍ മുന്നോട്ടു വരുന്നില്ല” എന്നാണ് ഗായകന്റെ വാക്കുകള്‍.