പുലിമുരുകൻ സംവിധായകൻ വൈശാഖിനും കുടുംബത്തിനും വാഹനാപകടം..!!

2913

പുലിമുരുകൻ മധുരരാജ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകൻ വൈശാഖ് സഞ്ചരിച്ചിരുന്ന കാർ പിക്ക് അപ്പ് വാനുമായി കൂട്ടിയിടിച്ചു അപകടം. കോതമംഗലം – മുവാറ്റുപുഴ റോഡിൽ കറുകടം അമ്പലപ്പടിയിൽ വെച്ചാണ് വൈശാഖും കുടുംബവും സംചാരിച്ച വാഹനം അപകടത്തിൽ പെടുന്നത്.

കോതമംഗലം ഭാഗത്തു നിന്നും മുവാറ്റുപുഴയിലേക്ക് വരുമായിരുന്നു വൈശാഖ്. വാഹനത്തിൽ ഭാര്യയും ഉണ്ടായിരുന്നു. ഇരു വാഹനത്തിൽ ഉള്ളവർക്കും പരിക്കേറ്റു എങ്കിൽ കൂടിയും ആരുടേയും പരുക്കുകൾ ഗുരുതരമല്ല.