ശോഭനയെ ഗംഗേയെന്ന് വിളിച്ച് സുരേഷ് ഗോപി; വരനെ ആവശ്യമുണ്ട് കിടിലന്‍ ടീസർ; സുരേഷ് ഗോപിയുടെ വമ്പൻ തിരിച്ചു വരവ്..!!

555

ഒരു വലിയ ഇടവേളക്ക് ശേഷം അഭിനയ ലോകത്തിലേക്ക് വീണ്ടും തിരിച്ചെത്തുകയാണ് സുരേഷ് ഗോപിയും അതിനൊപ്പം ശോഭനയും. സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കൂടിയാണ് ഇരുവരും ഒന്നിക്കുന്നത് എന്നുള്ള പ്രത്യേകതയും ഉണ്ട്.

ഫീൽ ഗുഡ് ഗാനങ്ങൾക്ക് പിന്നാലെ ചിത്രത്തിന്റെ ടീസർ എത്തിയിരിക്കുകയാണ്. ചിത്രത്തിൽ ദുൽഖർ സൽമാനും പ്രിയദർശന്റെ മകൾ കല്യാണിയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ബന്ധങ്ങള്‍ക്കും പ്രണയത്തിനും പ്രാധാന്യം നല്‍കിയൊരുക്കുന്ന ചിത്രമാണിത്.

ഒരു ഫീല്‍ ഗുഡ് ചിത്രമായിരിക്കും വരനെ ആവശ്യമുണ്ട് എന്നാണ് ടീസറില്‍ നിന്നും ലഭിക്കുന്ന സൂചന. ഫെബ്രുവരിയിലാണ് സിനിമ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ചെന്നൈ പശ്ചാത്തലമാക്കിക്കൊണ്ടാണ് ചിത്രം അണിയിച്ചൊരുക്കുന്നത്. വേ ഫാറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനാണ് ചിത്രം നിര്‍മ്മിക്കുന്നത്.