മലയാള സിനിമയിലെ എക്കാലത്തെയും മികച്ച സംവിധായകരിൽ ഒരാൾ ആയ സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ കൂടി മലയാളം സിനിമയിൽ സംവിധായകനായി അരങ്ങേറുകയാണ്. ദുൽഖർ കല്യാണി സുരേഷ് ഗോപി ശോഭന എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിൽ കൂടിയാണ് അനൂപ് സ്വതന്ത്ര സംവിധായകൻ ആകുന്നത്.
ചിത്രം നിർമ്മിക്കുന്നതും ദുൽഖർ സൽമാൻ തന്നെയാണ്. തങ്ങൾ തമ്മിൽ ഉള്ള സൗഹൃദം തുടങ്ങുന്നത് വിക്രമാദിത്യൻ എന്ന ലാൽ ജോസ് സംവിധാനം ചെയ്ത ചിത്രത്തിന്റെ ലൊക്കേഷനിൽ ആയിരുന്നു എന്ന് ദുൽഖർ പറയുന്നു. അന്ന് ലാൽ ജോസിന്റെ അസ്സോസിയേറ്റ് ആയിരുന്നു അനൂപ്.
വിക്രമാദിത്യനില്‍ അഭിനയിക്കുന്നതിനിടയില്‍ത്തന്നെ തനിക്ക് അനുവിലെ സിനിമാക്കാരനെ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നുവെന്ന് ദുല്‍ഖര്‍ പറയുന്നു. ലാല്‍ ജോസിനൊപ്പം സഹസംവിധായകനായി അനൂപ് സത്യനുമുണ്ടായിരുന്നു. സ്വന്തമായി സിനിമ ചെയ്യുമ്പോള്‍ അതിന്റെ കഥ തന്നോട് കൂടി പറയണമെന്ന് അന്ന് താന്‍ പറഞ്ഞിരുന്നതായി ദുല്‍ഖര്‍ പറയുന്നു.
ഇടയ്ക്ക് ഒരുമിച്ച് ചില വിഷയങ്ങളെക്കുറിച്ചൊക്കെ ആലോചിച്ചിരുന്നു. പിന്നീടാണ് അനു ഈ കഥയെക്കുറിച്ച് പറഞ്ഞത്. കഥയും കഥാപാത്രവും ഇഷ്ടമായപ്പോള്‍ ഇത് താന്‍ നിര്‍മ്മിക്കട്ടെയെന്ന് കൂടി ചോദിച്ചുവെന്ന് ദുല്‍ഖര്‍ പറയുന്നു. മനോരമക്ക് നൽകിയ അഭിമുഖത്തിൽ അനു താരത്തിന്റെ വെളിപ്പെടുത്തൽ. വിക്രമാദിത്യനിൽ ക്ലാപ് ബോയി ഇല്ലായിരുന്നു. അതുകൊണ്ടു അനൂപ് തന്നെയാണ് അതും ചെയ്തിരുന്നത്.
ഒരു ദിവസം ഒരു സജഷൻ പറഞ്ഞതോടെയാണ് അനൂപ് എന്റെ മുന്നിൽ ശ്രദ്ധ നേടുന്നത്. തുടർന്ന് തങ്ങൾ സിനിമയെ കുറിച്ചുള്ള ചർച്ചകൾ ഒക്കെ നടത്തുമായിരുന്നു. രണ്ടാഴ്ച കഴിയുമ്പോൾ അനു സത്യൻ അങ്കിളിന്റെ മകൻ അനു എന്ന കാര്യം താൻ അറിയുന്നത്. എന്താണ് അക്കാര്യം പറയാത്തത് എന്ന് താൻ ചോദിച്ചു. പിന്നീട് അനുവിലെ സംവിധായകനിൽ എനിക്ക് പ്രതീക്ഷ ഉണ്ടായിരുന്നു.
അതുകൊണ്ടു തന്നെ അനു സ്വന്തന്ത്രമായി ഒരു സിനിമ ചെയ്യുമ്പോൾ തന്നെയും അറിയിക്കണം എന്ന് പറഞ്ഞിരുന്നു. അങ്ങനെ കഥ കേട്ടപ്പോൾ നിർമാണം കൂടി ചെയ്യാൻ തോന്നുകയായിരുന്നു. സിനിമയുടെ ചിത്രീകരണത്തിനിടയില്‍ നിരവധി തവണ താനും അനുവും ഉടക്കിയിരുന്നുവെന്ന് ദുല്‍ഖര്‍ പറയുന്നു. ചില സമയത്ത് സംസാരിക്കാതിരുന്നിട്ടുണ്ട്. വീട്ടില്‍ വെച്ച് ഫോണിലൂടെ വഴക്കിടുമ്പോള്‍ എന്താണ് പ്രശ്‌നമെന്ന് ചോദിച്ച് ഉമ്മച്ചിയും വരാറുണ്ടായിരുന്നു.
വഴക്കുണ്ടാക്കാതെ ബോയി സോറി പറയാന്‍ ഉമ്മച്ചി നിര്‍ബന്ധിക്കാറുണ്ടായിരുന്നു. അതിന് തന്നെക്കിട്ടില്ലെന്നാണ് മറുപടി കൊടുത്തത്. അനുവുമായി താന്‍ ഉടക്കുന്നത് ഉമ്മച്ചിക്ക് വലിയ പ്രയാസമായിരുന്നു. കുടുംബത്തില്‍ വളരെ വേണ്ടപ്പെട്ടൊരാളുടെ സ്ഥാനമാണ് അനൂപിനുള്ളത്. എല്ലാവര്‍ക്കും അവനെ വലിയ കാര്യമാണ്. ഇടയ്ക്ക് വീട്ടില്‍ വരുമ്പോള്‍ കിട്ടുന്ന കടലാസില്‍ അവന്‍ ചിത്രം വരച്ച് മറിയത്തിന് നല്‍കാറുണ്ട്. അതൊക്കെ മറിയം സൂക്ഷിച്ചുവെച്ചിട്ടുണ്ട്. വീട്ടില്‍ പോകുന്ന അതേ സന്തോഷത്തോടെയായിരുന്നു ഈ സെറ്റിലേക്ക് പോയതെന്നും ദുല്‍ഖര്‍ പറയുന്നു.
വീട്ടിലെ സീനല്ലെ ഇതെന്ന് ഇടയ്ക്ക് തോന്നിയിരുന്നുവെന്നും അദ്ദേഹം പറയുന്നു. ദുൽഖറിന് വേണ്ടി ഒരു കഥ തേടി ഒന്നര വർഷം അലഞ്ഞു എന്നും എന്നാൽ പിന്നീട് ദുൽഖറിനെ ഒഴിവാക്കി സിനിമ ചെയ്യാനാണ് താൻ തീരുമാനിച്ചത്. പക്ഷെ കഥ പറഞ്ഞപ്പോൾ ദുൽഖർ ഈ വേഷം ചെയ്യാൻ തയ്യാറാക്കുകയായിരുന്നു എന്നും അനൂപ് സത്യൻ പറയുന്നു.
ആരാധകർക്ക് ഹരം കൊള്ളുന്ന ചിത്രങ്ങൾ കാണാനെങ്കിൽ ഇപ്പോൾ ഗൂഗിൾ ഒന്നും തിരയേണ്ട ആവശ്യമില്ല എന്ന് തന്നെ വേണം പറയാൻ. യുവാക്കൾക്കും…
തിരുവനന്തപുരം കാട്ടാക്കടയിൽ ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച കാമുകിയും അതുപോലെ ഭാര്യയെയും മക്കളെയും ഉപേക്ഷിച്ചു ഒളിച്ചോടിയ കാമുകനും പിടിയിൽ ആയി. വിളവൂർക്കലിൽ…
ഈ അടുത്ത കാലത്ത് ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയ സംഭവം ആണ് വിജയ് പി നായർ എന്ന യൂട്യൂബറെ ഒരുകൂട്ടം…
ജോഷി സംവിധാനം ചെയ്ത 1990 ൽ പുറത്തിറങ്ങിയ ത്രില്ലർ ചിത്രമാണ് നമ്പർ 20 മദ്രാസ് മെയിൽ. ഹരികുമാറിന്റെ കഥയിൽ നിന്ന്…
രണ്ടു കുഞ്ഞുങ്ങളെ തനിച്ചാക്കി ശ്യാമിനി വേദനകൾ ഇല്ലാത്ത ലോകത്തേക്ക് യാത്ര ആയതാണ് സോഷ്യൽ മീഡിയയുടെ കണ്ണുകൾ നിറക്കുന്നത്. ഇളയ കുഞ്ഞിനെ…
സ്ത്രീകൾക്ക് നേരെ പലയിടത്തും ചൂ ഷണം ഉണ്ടെങ്കിൽ കൂടിയും അത്തരത്തിൽ ഉള്ള വാർത്തകൾ മിക്കതും പിന്നീട് പുറത്തു വരുന്നത് സിനിമ…