വീണ്ടും സുരേഷ് ഗോപിയും ശോഭനയും കൂടെ ദുൽഖറും കല്യാണിയും; വരനെ ആവശ്യമുണ്ട് ചിത്രത്തിലെ കിടിലം ഗാനം..!!

1337

യുവതാരം ദുൽഖർ സൽമാൻ വേഫെറർ ഫിലിംസിന്‍റെ ബാനറിൽ നിർമിക്കുന്ന ചിത്രമാണ് വരനെ ആവശ്യമുണ്ട് .ദുൽഖർ സൽമാൻ സുരേഷ് ഗോപി ശോഭന കല്യാണി പ്രിയദർശൻ എന്നിവർ ഒന്നിക്കുന്ന ചിത്രമാണിത്.

ചിത്രത്തിലെ നീ വാ എൻ ആറുമുഖാ എന്ന ഗാനത്തിന്റെ വീഡിയോ ഇപ്പോൾ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.
കാർത്തിക്കും കെ എസ് ചിത്രയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. സാമൂഹിക രാഷ്ട്രീയ പ്രവർത്തനങ്ങളിൽ സജീവം ആയിരുന്ന സുരേഷ് ഗോപി വീണ്ടും അഭിനയത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രത്തിൽ ഏറെ കാലങ്ങൾക്ക് ശേഷം ശോഭനയുടെ തിരിച്ചു വരവും അതോടൊപ്പം തന്നെ കുറെ കാലങ്ങൾക്ക് ശേഷം സുരേഷ് ഗോപിയുടെ നായികയായി എത്തുന്നു എന്നുള്ള പ്രത്യേകതയും ഉണ്ട്.

ചിത്രത്തിന്‍റെ തിരക്കഥയും സംവിധാനവും നിർവഹിക്കുന്നത് പ്രശസ്‌ത സംവിധായകൻ സത്യൻ അന്തിക്കാടിന്‍റെ മകൻ അനൂപ് സത്യനാണ്. ചിത്രം നിർമ്മിക്കുന്നതിൽ എം സ്റ്റാർ എന്‍റർടയിൻമെന്‍റ്സും പങ്കാളികളാണ്. മാട്രിമോണി പരസ്യത്തിന്‍റെ മാതൃകയിൽ കഴിഞ്ഞദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

സോഷ്യല്‍ മീഡിയയിലൂടെ ആണ് ടൈറ്റില്‍ പുറത്തിറക്കിയിരിക്കുന്നത് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്‍ തന്നെയാണ്.