നാട്ടുകാരെ കാണിക്കാനായി അണലിയെ പുറത്തെടുത്തു; അണലിയുടെ കൊത്തേറ്റ വാവ സുരേഷ് ആശുപത്രിയിൽ..!!

540

ഏത് തരം പാമ്പിനെയും പിടിയിൽ ആക്കാൻ ശേഷിയുള്ള ആൾ ആണ് വാവ സുരേഷ്. കഴിഞ്ഞ ദിവസം അണലിയുടെ കടിയേറ്റ വാവ സുരേഷ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഡോക്ടർന്മാരുടെ കർശന നിരീക്ഷണത്തിൽ ആണ്.

ഐ സി യു വിൽ ആണെങ്കിൽ കൂടിയും നിലവിൽ അദ്ദേഹത്തിന്റെ നില തൃപ്തികരം ആണെന്നാണ് ആണ് ആശുപത്രി അധികൃതർ അറിയിച്ചിരിക്കുന്നത്. വാവ സുരേഷിന് ആൻട്രിവനം നൽകി വരുകയാണ് 72 മണിക്കൂർ നിരീക്ഷണം വേണ്ടി വരും എന്ന് അറിയുന്നു.

ഇതിനു ശേഷം മാത്രമേ വാവ സുരേഷിന്റെ വ്യക്തമായ ആരോഗ്യ നിലയെ കുറിച്ച് പറയാൻ കഴിയുകയുള്ളു. ഒരു വീട്ടിലെ കിണറിൽ നിന്നും പിടിച്ച അണലിയാണ് വാവ സുരേഷിനെ കടിച്ചിരിക്കുന്നത്. വ്യാഴാഴ്ച രാവിലെ പത്തനംതിട്ടയിൽ വെച്ചാണ് സംഭവം. കലകത്തെ ഒരു വീട്ടിൽ നിന്നും കുപ്പിയിൽ ആക്കി കൊണ്ട് പോയാ അണലിയെ കാണാൻ നാട്ടുകാർ ആഗ്രഹം പ്രകടിപ്പിച്ചത് കൊണ്ട് പുറത്തെടുത്ത് നാട്ടുകാരെ കാണിക്കുന്നതിന് ഇടയിൽ ആണ് അണലി കയ്യിൽ കടിച്ചത്.

കയ്യിൽ ഉള്ള മരുന്ന് കൊണ്ട് പ്രാഥമിക ചികിത്സ വാവ സുരേഷ് സ്വയം നൽകി എങ്കിൽ കൂടിയും ഉച്ചയോടെ അദ്ദേഹത്തെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുക ആയിരുന്നു.