പ്രാർത്ഥനകൾക്കും വഴിപാടുകൾക്കും ഫലം കണ്ടു; വാവ സുരേഷിന്റെ ആരോഗ്യ നിലയിൽ പുരോഗതി; സുഹൃത്തുക്കൾ സന്തോഷത്തിൽ..!!

708

മലയാളികൾക്ക് ഏറെ പ്രിയങ്കരനായ വാവ സുരേഷിന് കുറച്ചു ദിവസങ്ങൾക്കു മുന്നെയാണ് പത്തനംതിട്ടയിൽ ഒരു വീട്ടിലെ കിണറ്റിൽ നിന്നും പിടിച്ച അണലിയിൽ നിന്നും കടിയേറ്റത്. തുടർന്നാണ് വാവ സുരേഷിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്.

72 മണിക്കൂർ ഒബ്സെർവഷനിൽ ഉണ്ടായിരുന്ന വാവ സുരേഷ് സംസാരിച്ചു എന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം. അണലി കടിച്ചതിനെ തുടർന്ന് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുകയായിരുന്നു അദ്ദേഹം.

വാവ സുരേഷിന്റെ തിരിച്ചു വരവിനായി പ്രാർത്ഥനയോടെ കാത്തിരിക്കുകയായിരുന്നു മലയാളികൾ. കൂടാതെ മണ്ണാറശാലയിൽ വാവ സുരേഷിന്റെ പേരിൽ വഴിപാടും ആളുകൾ നടത്തുന്നതായാണ് വിവരം.