ഫുക്രുവും വീണയും തമ്മിലുള്ള ആർക്കും അറിയാത്ത ബന്ധം വെളിപ്പെടുത്തി ആര്യ; ബിഗ് ബോസ്സിൽ കാണിക്കാത്ത കഥ പറയുന്നു..!!

589

കൊറോണ ഭീതിമൂലം ബിഗ് ബോസ് സീസൺ 2 മലയളം പാതി വഴിയിൽ നിർത്തി ഇരുന്നു. എന്നാൽ ഷോയിൽ നടന്ന പല സംഭവങ്ങളും സംപ്രേഷണം ചെയ്തില്ല എന്നു കഴിഞ്ഞ ദിവസം ആര്യ പറഞ്ഞിരുന്നു. ഇപ്പോൾ ഷോയുടെ എപ്പിസോഡുകൾ കാണുമ്പോൾ എനിക്ക് വല്ലാത്ത ഒരു നൊസ്റ്റാൾജിയ ആണെന്ന് ആര്യ പറയുന്നു. തുടക്കം മുതല്‍ ആയത് കൊണ്ട് ഞങ്ങള്‍ എല്ലാവരും ഉള്ള എപ്പിസോഡാണ്. വീട്ടില്‍ നില്‍ക്കുന്നത് പോലെ സന്തോഷത്തോടെ ആയിരുന്നു ഞങ്ങള്‍.

ആദ്യം ഫുക്രുവും വീണയും തമ്മിലുള്ള പ്രശ്‌നമാണ് തുടങ്ങുന്നത്. അതിന് മുന്‍പ് എന്നെയും വീണയെയും കുറിച്ച് നിങ്ങള്‍ക്ക് അറിയാത്ത കാര്യങ്ങള്‍ പറയാം. ഏകദേശം പന്ത്രണ്ട് വര്‍ഷത്തോളം നീണ്ട സൗഹൃദമാണ് ഞാനും വീണയും തമ്മില്‍. അത് പേര്‍സണിലി ഉള്ളതാണ്. അന്ന് മുതല്‍ ഞങ്ങള്‍ എല്ലാ കാര്യങ്ങളും സംസാരിക്കുന്ന അടുത്ത സുഹൃത്തുക്കളാണ്. ഒരിക്കലും ഞാനവളെ ഉപദേശിക്കുകയായിരുന്നില്ല.

ഈ ഷോയില്‍ അവള്‍ നില്‍ക്കേണ്ടത് എത്രത്തോളം ആവശ്യമാണെന്ന് എനിക്ക് അറിയാമായിരുന്നു. എന്ത് കാരണത്തിലും അവള്‍ പുറത്ത് പോവണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നില്ല. ബിഗ് ബോസില്‍ എത്തുന്നതിന് മുന്‍പ് തന്നെ ഫുക്രുവിന്റെ ആരാധികയായിരുന്നു വീണ. വീട്ടിലെത്തിയതിന് ശേഷം ഫുക്രുവിനെ മകന്റെ പേരായ അമ്പാടി എന്നായിരുന്നു അവള്‍ വിളിച്ചത്.

അത്രയും അറ്റാച്ച്‌മെന്റായിരുന്നു ഇരുവരും തമ്മില്‍. എന്നും എപ്പോഴും അവന് ഭക്ഷണം എടുത്ത് കൊടുത്തിരുന്നതും വീണ ആയിരുന്നു. ചെറിയ കാര്യത്തിന് ഇരുവരും പിണങ്ങി. അത് കൊണ്ട് അവളെടുത്ത് വെച്ച ഭക്ഷണം അവന്‍ കഴിച്ചില്ല. ഇതൊന്നും അറിയാതെ തെസ്‌നിത്താ വേറൊരു പ്ലേറ്റില്‍ അവന് ഭക്ഷണം എടുത്ത് കൊടുത്തു. അതിന്റെ പേരില്‍ അവളുണ്ടാക്കിയ കരച്ചിലും ബഹളവും കണ്ടില്ലേ. ഇതാണ് വീണ. ഫുക്രുവിനെക്കാളും കുഞ്ഞിനെ പോലെയാണ് അവള്‍.

എന്തായാലും ആര്യ ഓരോ എപ്പിസോഡും കണ്ടു റിവ്യൂ പറയാൻ തുടങ്ങുമ്പോൾ ഞെട്ടിക്കുന്ന ബിഗ് ബോസ്സിൽ ഇതുവരെ കാണിക്കാത്ത സംഭവങ്ങൾ കൂടി പുറത്തു വരും എന്നാണ് കാത്തിരിപ്പ്.