ബിഗ് ബോസ്സിൽ നിന്നും വീണ പുറത്ത്; പൊട്ടിക്കരഞ്ഞു ആര്യ; ഒരു എതിരാളി കൂടി വീണ സന്തോഷത്തിൽ രജിത്ത് ആർമി..!!

506

എട്ടാഴ്ച പിന്നിടുമ്പോൾ ബിഗ് ബോസ്സിൽ നിന്നും ഏറെ ശക്തയായ ഒരു മത്സരാർത്ഥി പുറത്തായിരുന്നു. വീണ നായർ ആണ് പുറത്തായിരിക്കുന്നത്. വീണയുടെ പുറത്താകലിൽ ഏറ്റവും കൂടുതൽ തകർന്നത് ആര്യയാണ്. ആര്യയുടെ ഏറ്റവും വലിയ പിന്തുണ ആയിരുന്നു വീണ.

ആര്യ ടീം രജിത് ടീം ഇങ്ങനെ ബിഗ് ബോസ്സിൽ ചേരി തിരിഞ്ഞിരുന്നു. അഞ്ച് പേര് ആണ് ഇത്തവണ നോമിനേറ്റ് ചെയ്തിരുന്നത് പാഷാണം ഷാജി വീണ നായർ സാന്ദ്ര അഭിരാമി അമൃത സുജോ എന്നിവർ ആണ് ഉണ്ടായിരുന്നത്. ഇതിൽ ഏറ്റവും കുറവ് ജന പിന്തുണ ലഭിച്ചത് വീണക്ക് ആയിരുന്നു. രജിത് കുമാറിനെതിരെ ശക്തമായ ചതിക്കുഴികൾ തീർത്തിരുന്ന ആര്യക്ക് വലിയ തിരിച്ചടി തന്നെയാണ് വീണയുടെ പുറത്തു പോകലിൽ കൂടി ലഭിച്ചിരിക്കുന്നത്.

എവിക്ഷൻ ലിസ്റ്റിൽ ഇടം പിടിച്ച താരങ്ങളോട് മോഹൻലാൽ അവിടെ തയ്യാറാക്കി വെച്ചിരുന്ന കാർഡുകൾ എടുക്കാൻ ആവശ്യപ്പെടുക ആയിരുന്നു. മോഹൻലാൽ വായിക്കുന്ന നമ്പറുകൾ ഉള്ള ആളുകൾ കാർഡുകൾ സ്ക്രച്ച് ചെയ്യും. അതിന്റെ ഉള്ളിൽ ഇൻ ആണോ ഔട്ട് ആണോ എന്ന് രേഖപ്പെടുത്തിയിട്ട് ഉണ്ടാവും. മോഹൻലാൽ തന്റെ കയ്യിലുള്ള ആദ്യ നമ്പർ വായിച്ചു. അത് അലസാൻഡ്രയുടെ കയ്യിലായിരുന്നു.

തുടർന്ന് സാക്രാച്ച് ചെയ്യാൻ ആവശ്യപ്പെടുകയായിരുന്നു. അതിൽ സേഫ് എന്നായിരുന്നു എഴുതിയിരുന്നത്. ഇതിനു പിന്നാലെ സുജോയുടെ ഊഴമായിരുന്നു. ഫലവും പോസിറ്റീവ് ആയിരുന്നു. അഭിരാമിയും അമൃതയും ഈ എലിമിനേഷനിൽ നിന്ന് രക്ഷപ്പെട്ടു. ബിഗ് ബോസ് ഹൗസിലെ അടുത്ത സുഹൃത്തുക്കളാണ് പാഷണം ഷാജിയും വീണയും. ഷാജിയോ വീണയോ ഇവരിൽ ഒരാൾ പുറത്താവും എന്ന കാര്യം ലാൽ അവതരിപ്പിക്കുകയായിരുന്നു.

കയ്യിലുണ്ടായിരുന്ന രണ്ട് നമ്പറുകൾ അദ്ദേഹം ഒരുമിച്ച് വായിച്ചു. ആദ്യം ഷാജിയ്ക്കായിരുന്നു നമ്പറിലുളള ടിക്കറ്റ് കിട്ടിയത്. പിന്നാലെ വീണയ്ക്കും ലഭിച്ചി. ഇരുവരോടും ഒന്നിച്ച് സ്ക്രാച്ച് ചെയ്യാനാണ് മോഹൻലാൽ പറഞ്ഞത്. സ്‌ക്രാച്ച് ചെയ്ത ഷാജി ഒന്നും പറയാതെ വീണയെ നോക്കിനില്‍ക്കുന്നുണ്ടായിരുന്നു. ഷാജിയ്ക്ക് ‘സേഫും വീണയ്ക്ക് എവിക്റ്റഡ്’ എന്ന മെസേജും ലഭിച്ചു.