വാഹനം ഇടിച്ചാൽ FIR ഒപ്പിടുന്നതിന് മുൻപ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ; അറിയേണ്ട കാര്യങ്ങൾ..!!

570

വാഹനം എത്ര ശ്രദ്ധയായി ഓടിച്ചാൽ പോലും അപകടങ്ങൾ ഉണ്ടാവുന്നത് സർവ്വ സാധാരണമായ വിഷയം ആണ്. എന്നിരുന്നാലും അപകടങ്ങൾ ഉണ്ടാവാതെ ഇരിക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം. ഇനി ഏതെങ്കിലും സാഹചര്യത്തിൽ അപകടം ഉണ്ടായാൽ എഫ് ഐ ആർ രെജിസ്റ്റർ ചെയ്യുന്നത് എങ്ങനെ എന്നാണ് അറിയുന്നവർ വിരളമായിരിക്കും.

നിങ്ങളുടെ വാഹനം അപകടത്തിൽ പെടുമ്പോൾ എന്താണ് എഫ്ഐആറിൽ എഴുതിരിക്കുന്നത് എന്ന് തീർച്ചായായും വായിച്ചു നോക്കുക. അതായത് നമ്മുടെ വാഹനം ഫുൾ കവർ ഇൻഷുറൻസ് ആണ് എന്നുണ്ടെങ്കിൽ നമ്മൾ ഒരു രൂപ പോലും ചിലവാക്കേണ്ട ആവശ്യം ഇല്ല.

അരൂർ സ്വദേശിയായ ബെന്നി എന്ന അധ്യാപകനു ഉണ്ടായ ഒരു ദുരനുഭവത്തെ കുറിച്ചാണ് വീഡിയോയിൽ പറയുന്നത്. ഫുൾ ഇൻഷുറൻസ് ഉണ്ടായിട്ടും പോലീസുകാരുടെയും എതിർ കക്ഷിയുടെയും ഒത്തുകളിയിൽ ഇദ്ദേഹം ചതിക്കപ്പെടുകയാണ് ഉണ്ടായത്. ഇപ്പോഴും ഈ കേസും നൂലാമാലകളും ആയി അദ്ദേഹം കോടതി കയറിയിറങ്ങുകയാണ്.

അതിനാൽ വണ്ടി ഇടിച്ചു കഴിഞ്ഞാൽ എന്തൊക്കെ ചെയ്യണമെന്നും എല്ലാ വീഡിയോയിൽ പറയുന്നു. ഒപ്പം ബെന്നി എന്ന അധ്യാപകനോട് ഈ പ്രവർത്തി കാണിച്ച പോലീസുകാരെ കുറിച്ചും പറയുന്നു. ഈ അധ്യാപകന്റെ അവസ്ഥ നിങ്ങൾക്ക് വരാതിരിക്കുവാൻ ഇങ്ങനെ ഒന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ്.