വീട്ടമ്മ റബർ ഷെഡിന്റെയുള്ളിൽ പൊള്ളലേറ്റ് മരിച്ചനിലയിൽ; അന്വേഷണം ആരംഭിച്ചു..!!

408

വീട്ടമ്മ റബർ പുരയിടത്തിൽ പൊള്ളലേറ്റു മരിച്ച നിലയിൽ കണ്ടെത്തി. പിരപ്പൻകോട് പാലാംകോണം വട്ടക്കരിക്കകത്തു വീട്ടിൽ മുരളിയുടെ ഭാര്യ ഓമന(40) ആണ് മരിച്ചത്.

ഇന്നലെ വൈകിട്ട് നാലിനു വീടിനോടു ചേർന്നുള്ള റബർ പുരയിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. വെഞ്ഞാറമൂട് പൊലീസ് എത്തി മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. മക്കൾ: സജിത്, സചിത്ര. പൊലീസ് അന്വേഷണം ആരംഭിച്ചു.