രൂപശ്രീയെ വലയില്‍ വീഴ്‌ത്തിയത് വശീകരണ ക്രിയകളിലൂടെ; കൊലപ്പെടുത്തിയത് കൃത്യമായ ആസൂത്രണത്തോടെ; സോപ്പ് ഉപയോഗിച്ച്‌ രക്തം കഴുകി; വസ്ത്രങ്ങള്‍ കത്തിച്ചു.!!

678

മഞ്ചേശ്വരത്ത് അധ്യാപികയെ സഹ അദ്യാപകൻ ക്രൂരമായി ഇല്ലാതാക്കിയ സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ ആണ് പുറത്തു വരുന്നത്. കൊലചെയ്ത് കടലില്‍ തള്ളിയ കേസില്‍ സഹ അദ്ധ്യാപകന്‍ വെങ്കിട്ട രമണ കാരന്തര അറസ്റ്റിലായതോടെ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്.

മിയാപദവിലെ അധ്യാപിക രൂപശ്രീയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി വെങ്കിട്ട രമണ അതി സൂക്ഷ്മമായി തെളിവ് നശിപ്പിക്കാനും ശ്രമങ്ങള്‍ നടത്തിയിരുന്നു. കൊലപാതക സമയം ധരിച്ചിരുന്ന വസ്ത്രങ്ങള്‍ കത്തിച്ചു കളയുകയും രക്തത്തിന്റെ പാടുകള്‍ സോപ്പ് ഉപയോഗിച്ച്‌ കഴുകി വൃത്തിയാക്കുകയും ചെയ്തു. ഭാര്യ മംഗലാപുരത്ത് ബന്ധുവിന്റെ വിവാഹ സത്കാരത്തിന് പോയ സമയമാണ് പ്രതി സഹപ്രവര്‍ത്തകയായ അധ്യാപികയെ തന്റെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്.

രൂപശ്രീയെ വിളിച്ചു വരുത്തുന്നതിന് മുമ്പ് വെങ്കട്ട രമണ രണ്ടാം പ്രതി നിരഞ്ജനെ ഇടപാട് ചെയ്തിരുന്നു. അധ്യാപിക എത്തിയപ്പോള്‍ വീട്ടില്‍ ഒളിച്ചിരുന്ന നിരഞ്ജനുമായി ചേര്‍ന്ന് വെങ്കട്ടരാമ കൊലപാതകം നടത്തുകയായിരുന്നു. വസ്ത്രം കഴുകാനായി എടുത്ത് വെച്ച ദ്രാവകം നിറഞ്ഞ ബക്കറ്റില്‍ അധ്യാപികയെ മുക്കി കൊല്ലാനാണ് ശ്രമിച്ചത്. എന്നാല്‍ ഇവരുടെ ശ്രമം വിഫലമാക്കി ഇരുവരെയും തട്ടിമാറ്റി ഓടി രക്ഷപ്പെടാന്‍ രൂപശ്രീ ശ്രമിച്ചു.

എന്നാല്‍ കുതറി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച രൂപശ്രീയെ ഇരുവരും ചേര്‍ന്ന് വീണ്ടും പിടികൂടി മര്‍ദ്ധിച്ചു. തുടര്‍ന്ന് തല ചുമരില്‍ ഇടിപ്പിച്ച്‌ ബോധരഹിതയാക്കി. പിന്നീട് ഡ്രമ്മില്‍ കരുതിയിരുന്ന വെള്ളം ശക്തമായി മുഖത്തും വായക്ക് അകത്തേക്കും ഒഴിച്ചു. രൂപശ്രീയുടേത് മുങ്ങിമരണം ആണ് എന്ന് വരുത്തി തീര്‍ക്കാനായിട്ടായിരുന്നു ഇത്.

വെങ്കട്ട രമണയുടെ ഭാര്യ തിരികെ എത്തുന്നതിന് മുമ്പേ രൂപശ്രീയുടെ മൃതദേഹം കാറിലേക്ക് മാറ്റി. മുറിയില്‍ തെറിച്ച രക്തത്തിന്റെ പാടുകള്‍ സോപ്പ് ഉപയോഗിച്ച്‌ കഴുകി വൃത്തിയാക്കി. രൂപശ്രീ ആ സമയം ധരിച്ചിരുന്ന വസ്ത്രങ്ങള്‍ കത്തിച്ചു കളയുകയും ചെയ്തു. മംഗളൂരു നേത്രാവദി പുഴയില്‍ മൃതദേഹം ഉപേക്ഷിച്ച്‌ പോകാനായിരുന്നു പ്രതിയുടെ പദ്ധതി. ഇതിനായി പ്രതികള്‍ ഇരുവരും കാറില്‍ മൃതദേഹവുമായി നേത്രാവതി പാലത്തില്‍ എത്തി. എന്നാല്‍ പ്രദേശത്ത് ആളുകളെ കണ്ടതോടെ ഈ ശ്രമം ഉപേക്ഷിച്ചു. തുടര്‍ന്ന് ഇരുവരും ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ചു.

പിന്നീട് കോയിപ്പാടി കടപ്പുറത്ത് എത്തി മൃതദേഹം കടലില്‍ തള്ളി. വെങ്കിട്ട രമണയെ നിരവധി തവണ ചോദ്യം ചെയ്തു എങ്കിലും സംഭവവുമായി ബന്ധിക്കാൻ പൊലീസിന് കഴിഞ്ഞിരുന്നില്ല. തുടർന്ന് വീണ്ടും വീണ്ടും ഉള്ള ചോദ്യം ചെയ്യലിൽ മൊഴികളുടെ വൈരുധ്യമാണ് പ്രതിയെ കുടുക്കിയത്.