മലയാള സിനിമയുടെ ജനപ്രിയ നായകൻ ദിലീപാണ് തന്റെ കരിയർ ഇല്ലാതെ ആക്കിയത് എന്ന് വിനയൻ. മലയാളം സിനിമയിൽ താൻ അനുഭവിച്ചതിനുള്ള എല്ലാത്തിനും കാരണം ദിലീപ് ആണ്. തനിക്ക് സിനിമയിൽ വിലക്ക് വന്നതും 10 വർഷം ചിത്രങ്ങൾ ഒന്നും ചെയ്യാതെ ഇരുന്നതും ദിലീപ് കാരണം ആണെന്ന് ആണ് സംവിധായകൻ വിനയൻ പറയുന്നത്.
ഒരു സംവിധായകനിൽ നിന്നും 40 ലക്ഷം രൂപ അഡ്വാൻസ് വാങ്ങിയതിന് ശേഷം അഭിനയിക്കാതെ ഇരുന്ന ദിലീപിനോട് ആ കാര്യം ചോദ്യം ചെയ്തതിൽ ഉള്ള പകയാണ് തുടക്കം എന്നും താൻ മാക്ടയിൽ അംഗം ആയിരുന്നപ്പോൾ ആണ് ദിലീപിന് എതിരെ കർശന നടപടി ഉണ്ടായത്. അന്ന് മലയാളം സിനിമ വ്യവസായത്തിൽ നിന്നും തന്നെ പുറത്താക്കും എന്നും ദിലീപ് പറഞ്ഞിരുന്നു വിനയൻ പറയുന്നു.
അവാർഡ് നിശയിൽ പ്രസംഗിക്കുന്നതിന് ഇടയിൽ ആണ് ഞാൻ മലയാളം സിനിമയിൽ പുറത്തു പോകാൻ ഉണ്ടായ കാരണം ദിലീപ് ആണെന്ന് വിനയൻ വെളിപ്പെടുത്തിയത്. 10 വർഷത്തെ നിയമ പോരാട്ടത്തിന് ഒടുവിൽ അനുകൂല വിധി സമ്പാദിച്ചാണ് താൻ സിനിമയിലെ വിലക്കുകളെ മറികടന്നത് എന്നും ഒരു കാലത്തും അവാർഡുകള്ക്ക് തന്നെ പരിഗണിക്കാറില്ല എന്നും സത്യം വിളിച്ചു പറയുന്ന തന്നെ പോലെ ഉള്ളവർക്ക് എന്നും അവഗണന ആണ് ഫലം എന്നും മനുഷ്യ സ്നേഹിയായ ഒരാളും ഇന്നത്തെ മലയാള സിനിമയിൽ ഇല്ല എന്നും വിനയൻ കൂട്ടിച്ചേർത്തു.