കവിതയും ചിത്രങ്ങളുമായി വിസ്മയ മോഹൻലാൽ; ബുക്ക് ഉടൻ എത്തുന്നു..!!

662

മോഹൻലാൽ മലയാളികൾ നെഞ്ചിലേറ്റി കൊണ്ട് നടക്കുമ്പോഴും മറ്റ് സൂപ്പർ താരാമക്കളെ പോലെ ആയിരുന്നില്ല മോഹൻലാലിൻറെ മക്കൾ എന്ന് വേണം പറയാൻ. അപ്പു എന്ന് വിളിക്കുന്ന പ്രണവിന് സിനിമയേക്കാൾ ഇഷ്ടം യാത്രകളോട് ആയിരുന്നു. ജീത്തു ജോസഫ് സംവിധാനം ചെയ്ത ആദി എന്ന ചിത്രത്തിൽ കൂടി പ്രണവ് സിനിമ ലോകത്തിൽ എത്തി എങ്കിൽ കൂടിയും കഴിഞ്ഞ 3 വർഷങ്ങൾ കൊണ്ട് താരം ചെയ്തത് വെറും 2 ചിത്രങ്ങൾ മാത്രം.

ചിലപ്പോഴൊക്കെ പ്രണവിന്റെ മുഖം സോഷ്യൽ മീഡിയയിൽ കൂടി എങ്കിലും ആരാധകർക്ക് മുന്നിൽ എത്തി എങ്കിൽ കൂടിയും മായാ എന്ന് വിളിക്കുന്ന വിസ്മയ മോഹൻലാലിനെ കുറിച്ചുള്ള വിവരങ്ങൾ വളരെ കുറവാണ് എന്ന് വേണം പറയാൻ. വിസ്മയയെ കുറിച്ച് ആർക്കും കൂടുതലൊന്നും അറിയില്ല എന്ന് പറയുന്നതാവും ശരി. എന്നാൽ ഇപ്പോൾ താനെഴുതിയ കവിതകളും വരച്ച ചിത്രങ്ങളുമൊക്കെ ചേർത്ത് ഒരു ബുക്ക് പബ്ലിഷ് ചെയ്യാനൊരുങ്ങുകയാണ് വിസ്മയ മോഹൻലാൽ.

ഗ്രൈൻസ് ഓഫ് സ്റ്റാർ ഡസ്റ്റ് എന്നാണ് വിസ്മയയുടെ ബുക്കിന്റെ പേര്. ബുക്കിന്റെ കവർ പേജും വിസ്മയ തന്റെ ഇൻസ്റ്റാഗ്രാം പോസ്ടിനോപ്പം ഷെയർ ചെയ്തിട്ടുണ്ട്. പ്രണവ് യാത്രകൾ ഇഷ്ടപ്പെടുമ്പോൾ വിസ്മയ എഴുത്തിന്റെയും വരകളുടെയും ലോകത്തിൽ ആണ്. പബ്ലിഷ് ചെയ്യാൻ പോകുന്ന ബുക്കിനെ കുറിച്ചുള്ള വിവരങ്ങൾ ഒന്നും ഇതുവരെ പുറത്തു വന്നട്ടില്ല.