കൊറോണ വ്യാപിക്കുമ്പോൾ മോഹൻലാലിന്റെ മകൾ വിദേശത്ത്; സേഫ് ആണോയെന്ന് ചോദ്യവും മറുപടിയും…!!

514

ലോകം മുഴുവൻ ഇപ്പോൾ മഹാമാരിയുടെ ഭീതിയിൽ ആണ്. അമേരിക്ക അടക്കം ഉള്ള വിദേശ രാജ്യങ്ങളിൽ ഞെട്ടിപ്പിക്കുന്ന മരണ നിരക്കാണ് പുറത്തു വന്നത്. എന്നാൽ ഇന്ത്യ ശക്തമായ മുൻകരുതലോടെ പൊരുതുമ്പോൾ കേരളം മികച്ച കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ആണ് നടത്തുന്നത്.

ലോക്ക് ഡൌൺ ആയത് കൊണ്ട് ചെന്നൈയിൽ ആണ് മലയാളത്തിന്റെ പ്രിയ താരം മോഹൻലാലും കുടുംബവും. എന്നാലും സർക്കാർ നടത്തുന്ന പ്രവർത്തനങ്ങളിൽ തികഞ്ഞ പിന്തുണയോടെ മോഹൻലാൽ മുൻപന്തിയിൽ തന്നെ ഉണ്ട്. വീട്ടിൽ കുടുംബത്തോടൊപ്പം ഉള്ള ചിത്രം മോഹൻലാൽ കുറച്ചു ദിവസങ്ങൾക്ക് മുന്നേ പുറത്തു വിട്ടിരുന്നു. അതിൽ മകൻ പ്രണവ് മോഹൻലാലും ഭാര്യ സുചിത്രയും മാത്രം ആണ് ഉണ്ടായിരുന്നത്.

എന്നാൽ അന്ന് മുതൽ ആരാധകർ ആശങ്കയിൽ ആയിരുന്നു മകൾ എവിടെ എന്നുള്ളതിന്. എന്നാൽ ആരാധകരുടെ ആശങ്കകൾക്ക് മകൾ വിസ്മയ തന്നെ മറുപടി നൽകിയിരിക്കുകയാണ്. വിസ്മയ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രവും അതിനു താഴെ സുഹൃത്തിനു നല്‍കിയ മറുപടിയുമാണ്‌ ആരാധകരുടെ സംശയത്തിനു തീര്‍പ്പ്‌ കല്പിച്ചത്.

വിസ്മയയുടെ ഇന്‍സ്റ്റാഗ്രാം ചിത്രങ്ങള്‍ അടങ്ങിയ പോസ്റ്റിന് താഴെ സുഹൃത്തിന്റെ ചോദ്യത്തിനാണ് വിസ്മയ മറുപടി കൊടുത്ത്. ‘ഇപ്പോഴും തായ്‌ലന്‍ഡിലാണ്. ഇവിടെ സുഖമായിരിക്കുന്നു’ എന്നാണ്.