വാട്സ്‌ ആപ്പ് ഗ്രൂപ്പിലൂടെ നഗ്നചിത്രം: മലപ്പുറം ജില്ലയിൽ 30 ലേറെ പേർ പ്രതികളാകും; വിവരങ്ങൾ ശേഖരിച്ചു..!!

957

വാട്സാപ്പിൽ കൂടി കുട്ടികളുടെയും സ്ത്രീകളുടെയും അടക്കം നഗ്ന ചിത്രങ്ങൾ പ്രചരിപ്പിക്കുന്ന സംഘത്തെ പോലീസ് തിരിച്ചറിഞ്ഞു. മലപ്പുറം കേന്ദ്രികരിച്ചാണ് ഇവരുടെ പ്രവർത്തനങ്ങൾ. ഗ്രൂപ്പ് അഡ്മിനടക്കം മൂന്നുപേരെ തിങ്കളാഴ്ച അറസ്റ്റുചെയ്തതിന്‌ പിറകേ ജില്ലയിലെ വിവിധ പോലീസ്‌സ്റ്റേഷൻ പരിധികളിൽ നടത്തിയ അന്വേഷണത്തിലാണ് ഗ്രൂപ്പംഗങ്ങളായ ഇത്രയും പേരെ തിരിച്ചറിഞ്ഞത്.

30 അധികം ആളുകൾ ഉള്ള ഗ്രൂപ്പിൽ കാണുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവർ ഉണ്ട്. ഇത്തരത്തിൽ ഉള്ള ഒട്ടേറെ ഗ്രുപ്പുകൾ കേരളത്തിൽ പലയിടത്തും ഉണ്ടെന്നും അവരെ കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയും ചെയ്യുന്നു എന്ന് അറിയുന്നു. ഇപ്പോൾ പോലിസിന് വിവരം ലഭിച്ച ഗ്രൂപ്പിൽ കുറ്റിപ്പുറം കല്പകഞ്ചേരി വാഴക്കാട് മഞ്ചേരി എടവണ്ണ അരീക്കോട് വേങ്ങര നിലമ്പൂർ തുടങ്ങിയ സ്റ്റേഷൻ പരിധികളിലുള്ളവരാണ് ഇവർ.

22 മുതൽ 45 വരെ പ്രായമുള്ളവരാണ് ഗ്രൂപ്പിലുള്ളവർ. കൃത്യമായി അറിയുന്നവരും ഇത്തരം വീഡിയോകൾ കാണാൻ താത്‌പര്യമുള്ളവരുമായവരെ മാത്രമേ ഗ്രൂപ്പിൽ അംഗമാക്കാവൂ എന്നതടക്കമുള്ള കർശനനിയമങ്ങൾ പാലിക്കുന്നവരെ മാത്രമേ അംഗങ്ങളാക്കിയിരുന്നുള്ളൂവെന്ന് അന്വേഷണത്തിന് നേതൃത്വം നൽകുന്ന മലപ്പുറം സൈബർ സെൽ ഉദ്യാഗസ്ഥൻ പറഞ്ഞു.

ജില്ലയിലും കേരളത്തിലെ തൃശ്ശൂർ തിരുവനന്തപുരം എറണാകുളം കോഴിക്കോട് തുടങ്ങി മറ്റു ജില്ലകളിലും വിദേശ രാജ്യങ്ങളിലുമായി 300ഓളം പേരെ കേസിൽ പിടികൂടാനുണ്ടെന്നും ഉദ്യോസ്ഥർ പറഞ്ഞു.