? ഞാന്‍ 30 വയസുള്ള വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമാണ്. ലൈംഗിക ബന്ധത്തിലേര്‍പ്പെടുമ്പോള്‍ എനിക്കു വല്ലാത്ത വേദനയനുഭവപ്പെടുന്നു. പലപ്പോഴും ലൈംഗികബന്ധം പൂര്‍ണമാകുന്നില്ല. സംതൃപ്തി കിട്ടുന്നില്ല എന്നാണു ഭര്‍ത്താവിന്റെ പരാതി. എന്താണിതിനു പരിഹാരം? വിശദമാക്കി തരാമോ?
= പ്രസവശേഷമുള്ള ലൈംഗികബന്ധം ശാരീരികമായും മാനസികമായും പലര്‍ക്കും പ്രശ്‌നങ്ങളുണ്ടാക്കാറുണ്ട്. ഭാര്യ കുഞ്ഞിനു കൂടുതല്‍ ശ്രദ്ധക്കൊടുക്കുമ്പോള്‍ സ്വാഭാവികമായും താല്‍പര്യക്കുറവായി ഭര്‍ത്താവിന് അനുഭവപ്പെടാം. തിരക്കും ഉത്തരവാദിത്തങ്ങളും ഏറുമ്പോള്‍ ലൈംഗിക തീവ്രത കുറയാം. കുഞ്ഞ് അല്‍പം വളര്‍ന്നു നാളുകള്‍ക്കുള്ളില്‍ മിക്കവരിലും സ്വാഭാവികമായി അതു മാറും. ജീവിതത്തിലെ തിരക്കുകള്‍മൂലം ലൈംഗിക താല്‍പര്യം കുറയുന്നതു പരിഹരിക്കാന്‍ ഭാര്യയും ഭര്‍ത്താവും ബോധപൂര്‍വം ശ്രമിക്കണം.
ലൈംഗികബന്ധത്തിനു ശ്രമിക്കുമ്പോള്‍ അറിയാതെ യോനീ പേശികള്‍ സങ്കോചിക്കുന്ന വജൈനിസ്മസ് എന്ന അവസ്ഥയിലായാല്‍ ലൈംഗികബന്ധം നടക്കില്ല. ഇത്തരം അവസ്ഥയില്‍ ലൈംഗികബന്ധത്തിനു ശ്രമിക്കുന്നതു വേദനയും അസ്വസ്ഥയുമുണ്ടാക്കും. യോനീ ചെറുതാണെന്നു തോന്നുക, യോനീനാളം വരളുക തുടങ്ങിയവയൊക്കെ വജൈനസ്മസിന്റെ ലക്ഷണങ്ങളാണ്. ലൈംഗീക പൂര്‍വലീലകള്‍ തുടങ്ങുമ്പോള്‍ തന്നെ യോനീ സങ്കോചമുണ്ടാകുന്നു എന്നതാണ് ഇതിന്റെ പ്രശ്‌നം.
സ്ഥിരമായി യോനീസങ്കോചമുണ്ടാകുന്ന അവസ്ഥയാണ് പ്രൈമറി വജൈനസ്മസ്. മുമ്പു പ്രശ്‌നങ്ങളൊന്നുമില്ലാതിരുന്ന സ്ത്രീക്ക് അപകടത്തെയോ ശസ്ത്രക്രിയയെയോ തുടര്‍ന്ന് ലൈംഗികബന്ധം അസാധ്യമാകുന്ന വിധം യോനീസങ്കോചമുണ്ടാകുന്നതാണ് സെക്കന്‍ഡറി വജൈനസ്മസ്. ഗര്‍ഭപാത്രം നീക്കുന്ന ശസ്ത്രക്രിയ, കീമോതെറാപ്പി, ടെസ്റ്റോസ്റ്റിറോണ്‍, ആന്‍ഡ്രജന്‍ ഹോര്‍മോണ്‍ എന്നിവയുടെ വ്യതിയാനം തുടങ്ങിയവ സെക്കന്‍ഡറി വജൈനസ്മസിനു കാരണമാകാം.
വജൈനസ്മസിനുള്ള കാരണം മനസിലാക്കാന്‍ പങ്കാളികള്‍ ഇരുവരും ഒരുമിച്ചു ഗൈനക്കോളജിസ്റ്റിനെയും സെക്‌സോളജിസ്റ്റിനെയും കാണണം. ഗര്‍ഭപാത്രം തിരിഞ്ഞതോ അണ്ഡാശയമുഴകളോ വന്‍കുടലിന്റെ രോഗങ്ങലോ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ വേദനയുണ്ടാക്കാം.
യോനീസങ്കോചം മാനസിക കാരണം മൂലമാണെങ്കില്‍ മുമ്പേ മനസില്‍ പതിഞ്ഞുപോയ ധാരണകളെ അതിജീവിച്ചാല്‍ തന്നെ മിക്കവാറും പ്രശ്‌നം തീരും. ശാരീരിക പ്രകടനങ്ങളെക്കാള്‍ മാനസിക അടുപ്പവും കരുതലുമാണു സ്ത്രീയെ എളുപ്പം രതിമൂര്‍ച്ഛയിലേക്കും ലൈംഗിക ആസ്വാദനത്തിലേക്കും എത്തിക്കുന്നതെന്നു പുരുഷന്‍ മനസിലാക്കണം. അതിനായി ഭര്‍ത്താവ് നല്ലൊരു കേള്‍വിക്കാരനാകണം. പുരുഷന്റെ മൂഡ് തകര്‍ക്കുന്നവിധത്തിലുളള സംഭാഷണങ്ങള്‍ ഒഴിവാക്കണം. ധൃതി മനസിലാക്കി സഹകരിക്കാന്‍ ഭാര്യയും ശ്രദ്ധിക്കണം. ലാളനകള്‍ കൊണ്ടും മറുപടി കൊടുക്കണം. എന്നാല്‍ പങ്കാളികള്‍ വളരെ സാവധാനത്തില്‍ വേണം ലൈംഗികബന്ധം നടത്താന്‍. ലൈംഗികബന്ധത്തിനു മുമ്പ് ആവശ്യമായ ലൂബ്രിക്കേഷന്‍ നടത്തണം.
ആരാധകർക്ക് ഹരം കൊള്ളുന്ന ചിത്രങ്ങൾ കാണാനെങ്കിൽ ഇപ്പോൾ ഗൂഗിൾ ഒന്നും തിരയേണ്ട ആവശ്യമില്ല എന്ന് തന്നെ വേണം പറയാൻ. യുവാക്കൾക്കും…
തിരുവനന്തപുരം കാട്ടാക്കടയിൽ ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച കാമുകിയും അതുപോലെ ഭാര്യയെയും മക്കളെയും ഉപേക്ഷിച്ചു ഒളിച്ചോടിയ കാമുകനും പിടിയിൽ ആയി. വിളവൂർക്കലിൽ…
ഈ അടുത്ത കാലത്ത് ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയ സംഭവം ആണ് വിജയ് പി നായർ എന്ന യൂട്യൂബറെ ഒരുകൂട്ടം…
ജോഷി സംവിധാനം ചെയ്ത 1990 ൽ പുറത്തിറങ്ങിയ ത്രില്ലർ ചിത്രമാണ് നമ്പർ 20 മദ്രാസ് മെയിൽ. ഹരികുമാറിന്റെ കഥയിൽ നിന്ന്…
രണ്ടു കുഞ്ഞുങ്ങളെ തനിച്ചാക്കി ശ്യാമിനി വേദനകൾ ഇല്ലാത്ത ലോകത്തേക്ക് യാത്ര ആയതാണ് സോഷ്യൽ മീഡിയയുടെ കണ്ണുകൾ നിറക്കുന്നത്. ഇളയ കുഞ്ഞിനെ…
സ്ത്രീകൾക്ക് നേരെ പലയിടത്തും ചൂ ഷണം ഉണ്ടെങ്കിൽ കൂടിയും അത്തരത്തിൽ ഉള്ള വാർത്തകൾ മിക്കതും പിന്നീട് പുറത്തു വരുന്നത് സിനിമ…