സ്വയംഭോഗം സ്ത്രീകൾക്ക് നൽകുന്ന ഗുണങ്ങൾ; അറിയാം..!!

771

സ്വയംഭോഗം എന്നത് ഒരുകാലത്ത് വലിയ ദോഷം ആയി കാണുന്ന സമൂഹം ഉണ്ടായിരുന്നു എങ്കിൽ ഇപ്പോൾ സ്ത്രീകൾ അടക്കം അതിനെ കുറിച്ച് ലേഖനങ്ങൾ വരെ എഴുതി തുടങ്ങി. എന്നാൽ ലൈംഗീക സുഖങ്ങൾ ലഭിക്കാതെ വരുമ്പോൾ സ്വയം ഭോഗസുഖം നേടുന്നതിൽ ഒട്ടേറെ ഗുണങ്ങൾ ഉണ്ടെന്നു പഠന റിപ്പോർട്ടുകൾ പറയുന്നു.

സ്ത്രീകളിലെ സെര്‍വിക്കല്‍ ക്യാന്‍‌സര്‍ ഹൃദയാഘാതം എന്നിവയ്യ്ക്കെതിരെ ഒരു പരിധിവരെ പ്രതിരോധം തീര്‍ക്കാനും സ്‌ത്രീകളിലെ സ്വയംഭോഗം സഹായിക്കുന്നു. സ്‌ത്രീകളുടെ ആരോഗ്യത്തെ സ്വയംഭോഗം മെച്ചപ്പെടുത്തുമെന്ന് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. കൂടുതല്‍ ഉത്തരവാദിത്വമുള്ള ജോലികള്‍ ചെയ്യുന്ന സ്‌ത്രീകള്‍ ടെന്‍‌ഷനും സമ്മര്‍ദ്ദവും അകറ്റാന്‍ സ്വയംഭോഗം സഹായിക്കും. ഈ സമയം ഉത്പാദിപ്പിക്കപ്പെടുന്ന ഡോപമൈന്‍ എപ്പിനെഫ്രിന്‍ എന്നീ ഹോര്‍മോണുകള്‍ ശക്തമായ ലൈംഗിക അനുഭൂതിയാകും നല്‍കുക.

ഉറക്കം സമ്മാനിക്കുന്ന ഓക്‌സിടോസിന്‍ ഡോപമൈന്‍ എന്‍ഡോര്‍ഫിന്‍ എന്നീ ഹോര്‍മോണുകളുകളും ഇതിനൊപ്പം ഉൽപ്പാദിപ്പിക്കപ്പെടും. ഇത് നല്ല ഉറക്കത്തിനും ശാന്തതക്കും സഹായിക്കും. സ്വയംഭോഗം സ്‌ത്രീകളിലെ പെല്‍വിക് മസിലുകള്‍ക്ക് ഉത്തേജനം നല്‍കുകയും രക്തപ്രവാഹം വേഗത്തിലാക്കുകയും ചെയ്യും. ഇതുവഴി പങ്കാളിയുമായുള്ള ലൈംഗികബന്ധം ആനന്ദകരമാകും.

ഈ സമയം യോനിയില്‍ കൂടുതല്‍ സ്രവങ്ങള്‍ ഉണ്ടാകുകയും അനാരോഗ്യകരമായ ബാക്ടീരിയകളെ പുറത്തേക്ക് തള്ളുകയും ചെയ്യും. യൂറിനറി ട്രാകറ്റ് അണുബാധ തടയാന്‍ ഇത് സഹായിക്കും.