ഭര്‍ത്താവിനെ പോലെ പെട്ടെന്ന് ക്ഷീണിക്കാത്തത് കൊണ്ട് യുവതികള്‍ക്ക് പ്രിയം കൂടുതല്‍ സെക്‌സ് റോബോട്ടുകളോട്

8931

മനുഷ്യന്‍ ചെയ്യുന്നതിനെല്ലാം എളുപ്പമാര്‍ഗങ്ങള്‍ സ്വീകരിക്കുന്ന കാലമാണ്. ഒട്ടുമിക്ക കാര്യങ്ങള്‍ക്കും യന്ത്രങ്ങളുടെ സഹായം വന്നുകഴിഞ്ഞു. ലൈംഗികോത്തേജനത്തിന് പോലും യന്ത്രമനുഷ്യന്റെ സഹായം ലഭ്യമായി തുടങ്ങി. ലൈംഗികോത്തേജനത്തിന് സെക്‌സ് ടോയ്കള്‍ ഉപയോഗിച്ചിരുന്ന കാലം മാറുകയാണ്.

ഇപ്പോള്‍, മനുഷ്യരെപ്പൊലിരിക്കുന്ന, മനുഷ്യരുടേത് പോലെ പ്രവര്‍ത്തിക്കുന്ന ലൈംഗികാവയവങ്ങളോടുകൂടിയ റോബോട്ടുകളാണ് വരുന്നത്. യഥാര്‍ഥ സ്ത്രീകളെപ്പോലെ തോന്നിപ്പിക്കുന്ന പാവകള്‍ക്ക് പിന്നാലെ, പ്രവര്‍ത്തിക്കുന്ന ലൈംഗികാവയവത്തോടെയുള്ള പുരുഷ റോബോട്ടുകളും ഈ വര്‍ഷം വിപണിയിലെത്തും.ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സാധ്യതകളുപയോഗിച്ച് റിയല്‍ബോട്ടിക്‌സ് എന്ന സ്ഥാപനമാണ് ലൈംഗികതയടക്കമുള്ള വികാരങ്ങളുള്ള റോബോട്ടുകളെ സൃഷ്ടിച്ചത്.

മാറ്റ് മക്മല്ലനാണ് ഇതിന്റെ ശില്പി. സംസാരിക്കാനും പറയുന്നതുപോലെ പ്രവര്‍ത്തിക്കാനും ഉപഭോക്താവിന്റെ ലൈംഗിക ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കാനും സഹായിക്കുന്ന ഹാര്‍മണി എന്ന ആപ്ലിക്കേഷനാണ് ഇതില്‍ പ്രവര്‍ത്തിക്കുന്നത്. 11,000 പൗണ്ടാണ് ഇതിന്റെ വില.
പ്ലഗ്ഗില്‍ കണക്ട് ചെയ്താല്‍ ഉപഭോക്താവ് ആവശ്യപ്പെടുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്ന റോബോട്ടാണ് താന്‍ നിര്‍മ്മിക്കുന്നതെന്ന് മാറ്റ് അവകാശപ്പെട്ടു. ഓരോരുത്തരും ആവശ്യപ്പെടുന്ന വലിപ്പത്തിലുള്ള ലൈംഗികാവയവമായിരിക്കും ഇതിനുണ്ടാവുക.

വൈബ്രേറ്ററുകളെക്കാളും ഡില്‍ഡോകളെക്കാളും പ്രചാരം ഇതിന് കൈവരുമെന്നാണ് ലോകത്തെ മുന്‍നിര ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഗവേഷകനായ ഡോ. ഡേവിഡ് ലെവിയുടെ അഭിപ്രായം.സാധാരണ പുരുഷന്മാരെപ്പോലെ റോബോട്ടുകളെയും സ്ത്രീകള്‍ ഇഷ്ടപ്പെടുന്ന കാലം വരുമെന്ന് അദ്ദേഹം പറയുന്നു. എന്നാല്‍, കേവലം കളിപ്പാട്ടങ്ങള്‍ എന്നതിലുപരി, യഥാര്‍ഥ പങ്കാളിയോട് അടുത്തുനില്‍ക്കുന്നവരാണ് തന്റെ ഉത്പന്നങ്ങളെന്ന് മാറ്റ് അവകാശപ്പെടുന്നു