സ്ത്രീ ശരീരത്തിൽ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത നാല് കാര്യങ്ങൾ..!!

85147

സ്ത്രീ എന്നത് ഒരു പൂ പോലെയാണ്. ശരീരത്തിൽ പല ഭാഗങ്ങളും വളരെ സെൻസിറ്റീവ് ആണ്. അതുകൊണ്ടു തന്നെ പലപ്പോഴും പല കാര്യങ്ങളും അറിവില്ലായ്മ കൊണ്ട് തെറ്റായ കാര്യങ്ങൾ ചെയ്യാറുണ്ട്. സ്ത്രീകൾ ഒരിക്കലും ശരീരത്തിൽ ചെയ്യാൻ പാടില്ലാത്ത ഒട്ടേറെ കാര്യങ്ങൾ ഉണ്ട്. എന്നിരുന്നാൽ കൂടിയും ഈ നാല് കാര്യങ്ങൾ പ്രത്യേകം ശ്രദ്ധ പുലർത്തുക.

ആർത്തവ സമയങ്ങളിൽ സാനിറ്ററി പാടുകൾ ഉപയോഗിക്കുന്നവർ ആണ് ഇന്നത്തെ സ്ത്രീകളിൽ ഭൂരിഭാഗവും. പണ്ട് കാലങ്ങളിൽ നിന്നും വ്യത്യസ്തമായ കോട്ടൺ തുണികൾക്ക് പകരം സാനിറ്ററി പാടുകൾ ആണ് ഉപയോഗിക്കുന്നത്. എന്നാൽ തിരക്കുകൾ മൂലമോ ഓഫീസിൽ ആയത് കൊണ്ടോ അല്ലെങ്കിൽ പരസ്യങ്ങൾ നൽകുന്ന തെറ്റിദ്ധാരണകൾ മൂലമോ ആർത്തവ സ്ത്രീകൾ പാഡുകൾ കൃത്യ സമയത്ത് മാറാറില്ല. എന്നാൽ പാഡുകൾ അഞ്ച് മണിക്കൂറിൽ കൂടുതൽ ഉപയോഗിക്കുന്നത് യോനിയിൽ അണുബാധ ഉണ്ടാക്കാൻ കാരണം ആകുന്നു. അലർജി അടക്കം ഉള്ള അസുഖങ്ങളും ഉണ്ടാക്കും.

അടി വസ്ത്രത്തിന്റെ ഉപയോഗം ആണ് സ്ത്രീകൾ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം. ഒരേ അടിവസ്ത്രം ഒരു ദിവസം പൂർണ്ണമായും ഉപയോഗിക്കരുത്. ഇത് പുരുഷന്മാർക്കും ബാധകം ആണ്. തുടർച്ചയായി ഒരേ അടിവസ്ത്രം ഉപയോഗിക്കുമ്പോൾ മൂത്രത്തിൽ നിന്നും ഉള്ള അണുബാധയോ അല്ലെങ്കിൽ വിയർപ്പിൽ നിന്നും ഉള്ള അണുബാധയോ ഉണ്ടാകാൻ ഉള്ള സാധ്യതയുണ്ട്. ഉറങ്ങുന്ന സമയത്ത് അടിവസ്ത്രം ഉപയോഗിക്കാതെ ഇരിക്കാൻ ശ്രമിക്കുക.

യോനിയിൽ സോപ്പ് ഉപയോഗിച്ച് കഴുകാതെ ഇരിക്കാൻ ശ്രമിക്കുക. മൃദുവായ ഈ ഭാഗത്തിൽ കെമിക്കൽ അടങ്ങിയ സോപ്പ് ഉപയോഗിക്കുന്നതിൽ കൂടി ചൊറിച്ചിലും അലർജിയും ഉണ്ടാകാൻ ഇടയുണ്ട്.

അടിവസ്ത്രം പോലെ തന്നെ പ്രാധാന്യം ഉള്ളതാണ് ബ്രായും. ബ്രാ ധരിക്കുമ്പോൾ അമിതമായി അയവുള്ളതോ അല്ലെങ്കിൽ കൂടുതൽ ഇറുകിയതോ ധരിക്കാൻ പാടില്ല. സ്തനങ്ങളുടെ സൗന്ദര്യത്തിന് കൃത്യമായ അളവുകൾ ഉള്ള ബ്രാ ധരിക്കുന്നത് നല്ലതാണ്. കൂടാതെ ഇളം നിറത്തിൽ ഉള്ള ബ്രാകൾ ആണ് നല്ലത്. ഇരുണ്ട നിറത്തിൽ ഉള്ള ബ്രാകൾ ധരിച്ചാൽ ശരീരത്തിലേക്ക് കൂടുതൽ ചൂട് ആഗീകരണം ചെയ്യാൻ ഉള്ള സാധ്യത കൂടുതൽ ആണ്.