സ്ത്രീകൾക്ക് ഏറ്റവും ഉപകാരപ്രദമായത്; ഇത് വരെ നിങ്ങൾ അറിയാതെ പോയത്..!!

601

ആർത്തവ കാലങ്ങളിൽ പാടുകൾ ഉപയോഗിക്കുന്നവർ ആണ് നമ്മുടെ ഇടയിൽ കൂടുതൽ ആളുകളും. അതും വിപണിയിൽ നിന്നും ലഭിക്കുന്നവ. വിവിധ വിലയിൽ പല വിലകളിൽ ആണ് വിപണിയിൽ എത്തുന്നത്. സ്ത്രീകൾ ഏറ്റവും കൂടുതൽ നേരിടുന്ന പ്രശ്നത്തിന് പരിഹാരം ആണ് ഈ വീഡിയോ.

പല സ്ത്രീകളും ആർത്തവ കാലങ്ങളിൽ പാഡ് ഉപയോഗിക്കാൻ ഇഷ്ടപ്പെടാത്തവരാണ് എന്നാൽ ഇഷ്ടമല്ലെങ്കിൽ പോലും ദൂരയാത്ര എല്ലാം പോകുമ്പോൾ തുണി വെച്ചാൽ ലീക്ക് ആകുമെന്ന് പേടി ഉള്ളതുകൊണ്ട് മാത്രം അവ ഉപയോഗിക്കുന്നവരുണ്ട് കൂടാതെ പാഡ് ഉപയോഗിക്കുന്നതിലൂടെ പലതര രോഗങ്ങളും നമുക്ക് ഉണ്ടായേക്കാം.

എന്നാൽ പഴയ തലമുറ ഉപയോഗിച്ച് പോന്നിരുന്ന തുണി തന്നെയാണ് ഏറ്റവും മികച്ചത്. വിപണിയിൽ എത്ര ഗുണമേന്മ ഉണ്ടെന്നു പറയുന്ന പാടുകളേക്കാൾ ഉത്തമം ഇത് തന്നെ. അങ്ങനെ നിങ്ങൾക്ക് തോന്നുന്നില്ല എങ്കിൽ നിങ്ങൾ തുണി ഉപയോഗിച്ചട്ടില്ല എന്നുള്ളതാണ് സത്യം. ഉപയോഗിക്കുമ്പോൾ കോട്ടൺ തുണികൾ തന്നെ ഉപയോഗിക്കണം. പഴയ മുണ്ടുകളോ തുണിയോ ഒക്കെ നന്നായി ചൂടുവെള്ളത്തിൽ കഴുകി ഉണക്കി ഉപയോഗിക്കാൻ കഴിയുന്നതാണ്.

എന്നിരുന്നാൽ കൂടിയും ഇത്തരത്തിൽ ഉള്ള തുണികൾ ഉപയോഗിക്കുമ്പോൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി അമിത ബ്ലീഡിങ് ഉണ്ടാകുന്ന ദിവസങ്ങളിൽ ലീക്ക് ചെയ്യുമോ എന്നുള്ളത് തന്നെയാണ്. ഇതിനായി ആകെ ആവശ്യം ഒരു ബനിയന്റെ തുണിയും പിന്നെ കോട്ടൺ തുണിയും ആണ് ഇതിൽ ബനിയന്റെ തുണി ഉള്ളിൽ നല്ല കട്ടിയിൽ വച്ചു തുന്നാൻ ആണ്.

ഇവ രണ്ടും പാഡിന്റെ ഷേപ്പിൽ വെട്ടിയെടുത്ത് സൈഡ് വശങ്ങൾ എല്ലാം അടിച്ചു ഉണ്ടാകുന്ന ഒട്ടും ലീക്ക് ആകാത്ത രീതിയിൽ ആണ് പാഡ് ഉണ്ടാക്കുന്നത്. കൂടാതെ ഈ ക്ലോത്ത് പാഡ് നമ്മുടെ ഇന്നർ വെയറിൽ നിന്ന് തെന്നി മാറി പോകാതെ ഇരിക്കാൻ ബട്ടൺ കൊടുക്കുന്നുണ്ട്.

തീർച്ചയായും പാഡുകൾ ഉപയോഗിക്കാൻ ഇഷ്ടമല്ലാത്തവർക്ക് ഇത് ട്രൈ ചെയ്യാം ഒപ്പം മറ്റുള്ളവർ മാർക്കറ്റിൽ നിന്ന് വാങ്ങുന്ന പാഡുകളുടെ ഉപയോഗം കുറച്ച് നാച്ചുറൽ രീതി സ്വീകരിച്ചാൽ നമ്മുക്ക് രോഗങ്ങൾ ഒന്നും വരികയുമില്ല ഒപ്പം പരിസ്ഥിതി സംരക്ഷിക്കാം.