കഴിഞ്ഞ ദിവസം ആണ് മലയാളത്തിന്റെ പ്രിയ ഗായകൻ യേശുദാസിന്റെ ഏറ്റവും ഇളയ സഹോദരനെ കൊച്ചി കായലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കാക്കനാട് അത്താണിയിൽ വാടക വീട്ടിൽ കഴിയുന്ന ജസ്റ്റിനെയാണ് കായലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
പണത്തിനും പ്രതാപത്തിനും കുറവില്ലാത്ത ഗായകൻ യേശുദാസിന്റെ സഹോദരൻ വാടക വീട്ടിൽ കഴിയുന്നതും കടം മൂലം ദുരിതം അനുഭവിക്കുന്ന ഈ കുടുംബത്തെ യേശുദാസ് സഹായിച്ചില്ല എന്നൊക്കെ ഉള്ളത് ആരോപണങ്ങൾ സോഷ്യൽ മീഡിയയിൽ ഉയർന്നു കേട്ടിരുന്നു.
ഗാനഗന്ധർവന്റെ സഹോദരന്റെ ആത്മഹത്യ എന്നൊക്കെ വാർത്ത വന്നപ്പോൾ എല്ലാവരിലും ആ വാർത്ത ഞെട്ടൽ ഉണ്ടാക്കിയിരുന്നു. എന്നാൽ ഇപ്പോൾ ജസ്റ്റിന്റെ ജീവിതവും മരണത്തിന്റെ സത്യാവസ്ഥയും പുറത്തു വന്നിരിക്കുകയാണ്.
അതോടൊപ്പം തന്നെ സഹോദരന്റെ ജീവിതത്തിൽ ഉള്ള യേശുദാസിന്റെ ഇടപെടലും ചർച്ച ആകുന്നു. കായലിൽ മരിച്ച നിലയിൽ കണ്ടെത്തിയ കെ ജെ ജസ്റ്റിൻ ഗുരുതരമായ രോഗങ്ങളുടെ പിടിയിൽ ആയിരുന്നു. ഏറെ നാളുകളായി ചികിത്സയിൽ കഴിയുന്ന ജസ്റ്റിനും ഒപ്പം ഭാര്യയും അസുഖ ബാധിതയാണ്. കടുത്ത മാനസിക സമ്മർദത്തിൽ ആയിരുന്ന ജസ്റ്റിൻ ഭക്ഷണം വാങ്ങാൻ പുറത്തു പോയി. തുടർന്ന് കായലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
അസുഖം ബാധിച്ചതിനെ തുടർന്ന് ജസ്റ്റിന് ജോലിക്ക് പോകാൻ കഴിഞ്ഞിരുന്നില്ല. ആത്മഹത്യ തന്നെ ആണ് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ ഏറെ ദുരിതമായ ജീവിതത്തിൽ താങ്ങായി നിന്നത് ഗായകനും സഹോദരനുമായ കെ ജെ യേശുദാസ് ആയിരുന്നു. എല്ലാ മാസവും കൃത്യമായി അമ്പതിനായിരം രൂപ അദ്ദേഹം ചെലവിനായി സഹോദരന് അയച്ചു കൊടുക്കാമായിരുന്നു. ഈ തുക ചികിത്സക്കായി ആണ് ഉപയോഗിച്ചിരുന്നത്. ജസ്റ്റിന് പ്ലസ് ടു പഠിച്ചിരുന്ന ഒരു മകൻ ആണ് ഉള്ളത്.
അവന്റെ പഠന ചെലവുകൾ നോക്കിയിരുന്നതും യേശുദാസ് തന്നെ ആയിരുന്നു. കൂടാതെ യേശുദാസിന്റെ സുഹൃത്ത് ബെന്നി ജോസഫ് ജനപക്ഷം വഴിയും സഹായം നൽകിയിരുന്നു. പള്ളിക്കരയിൽ നിന്നും രണ്ടു വർഷങ്ങൾ മുമ്പാണ് ജസ്റ്റിൻ അത്താണിയിലേക്ക് താമസം മാറ്റിയിട്ട്. വീട്ടുവാടക കൃത്യമായി തന്നത് യേശുദാസ് ആയിരുന്നു എന്നും വീട്ടുടമ പറയുന്നു. മൂത്തമകൻ മരിച്ചതിന് ശേഷം ജസ്റ്റിൻ ഏറെ തളർന്നിരുന്നു.
ഹൃദ്രോഗം അടക്കം തനിക്കും കൂടാതെ ഭാര്യയും കൂടി അസുഖം ആയപ്പോൾ സഹോദരനെ പണം വാങ്ങി ബുന്ധിമുട്ടിക്കുന്നത് വല്ലാത്ത സങ്കടം കൂടി ഉണ്ടായിരുന്നു ജസ്റ്റിന്. ഇത് അടുത്ത സുഹൃത്തുക്കളോട് അദ്ദേഹം പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം വല്ലാർപാടം കണ്ടെയ്നർ ടെർമിനലിന് സമീപം കായലിൽ ആണ് മൃതദേഹം കണ്ടത്.